വടകര എംഎൽഎ കെകെ രമയുടെ ഓഫീസിലാണ് ഭീഷണിക്കത്ത് വന്നത്. ചാനൽ ചർച്ചയിൽ സി.പിഎമ്മിനെതിരെ സംസാരിക്കരുതെന്നും രമയുടെ മകൻ അഭിനന്ദിനെ കൊല്ലുമെന്നും കത്തില്‍ പറയുന്നു. കോഴിക്കോട് എസ്എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് എൻ. വേണു കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി.
ചാനൽ ചർച്ചകളിൽ സിപിഎമ്മിനെതിരെ ഇനിയും സംസാരിച്ചാൽ തന്നേയും രമയുടേയും ടിപി ചന്ദ്രശേഖരന്റേയും മകൻ അഭിനന്ദിനേയും കൊല്ലുമെന്നാണ് കത്തിലെ ഭീഷണിയെന്ന് എൻ വേണു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്ന തരത്തിലാണ് കത്തിലെ വരികൾ. അഭിനന്ദിന്‍റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന് കത്തില്‍ പറയുന്നു. 2012 ൽ ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുൻപ് ഒഞ്ചിയത്തെ സി.പി.എം നേതാക്കൾ ഇതേ വാചകങ്ങൾ പൊതുയോഗങ്ങളിലെ പ്രസംഗങ്ങളില്‍ ഉപയോഗിച്ചിരുന്നു.
advertisement
You may also like:ചാനൽ ചർച്ചയിൽ സിപിഎമ്മിനെതിരെ പറയരുത്; മകനെ കൊല്ലും: കെ.കെ.രമ എംഎൽഎയ്ക്ക് ഭീഷണി കത്ത്
കത്ത് സിപിഎമ്മിന്‍റെ അസഹിഷ്ണുതയുടെ തെളിവാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. ഭീഷണികള്‍ക്ക് മുന്നില്‍ ആര്‍എംപി മുട്ടുമടക്കില്ല. ചാനല്‍ ചര്‍ച്ചകളില്‍ തലശേരി എംഎല്‍എയും സിപിഎം നേതാവുമായ എ എന്‍ ഷംസീറിനെ എതിര്‍ത്തുസംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഷംസീറിനെതിരായ പരാമര്‍ശങ്ങളാണോ കത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെന്നും എന്‍ വേണു പറഞ്ഞു.
You may also like:'അർജുൻ ആയങ്കി വളർന്നു വരുന്ന ക്രിമിനൽ'; ജാമ്യം നൽകിയാൽ വലിയ കുറ്റവാളിയായി മാറുമെന്ന് കസ്റ്റംസ്
ചന്ദ്രശേഖരനും കൊല്ലപ്പെട്ടത് സമാനസാഹചര്യത്തിലാണ്. സിപിഎമ്മിന്‍റെ തെറ്റായ നയങ്ങളെക്കുറിച്ച് സംസാരിച്ചതിനാണ് ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊന്നത്. ഭീഷണികളുടെ പേരില്‍ ഒരു തമ്പ്രാനും മുന്നില്‍ മുട്ടുമടക്കില്ലെന്ന് എന്‍ വേണു പറഞ്ഞു. കത്തില്‍ ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജയരാജനെതിരെ നടന്ന വധശ്രമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.
ആ കൊട്ടേഷന്‍ കണ്ണൂര്‍ സംഘമല്ല എടുത്തതെന്ന് കത്തില്‍ പറയുന്നു. വടകര ചെമ്മരത്തൂരിലെ ശ്രീജേഷും സംഘവുമാണ് ആക്രമിച്ചതെന്നാണ് പരാമര്‍ശം. ജയരാജനെ കൊല്ലാന്‍ ശ്രമിച്ച കേസ് അന്നത്തെ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണനാണ് ഒതുക്കിത്തീര്‍ത്തതെന്ന് എന്‍ വേണു പറയുന്നു.
കത്തിന്‍റെ പശ്ചാത്തലത്തില്‍ ആ കേസും അന്വേഷിക്കണമെന്ന് വേണു പറഞ്ഞു. എസ് എം സ്ട്രീറ്റ് പരിധിയില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്. ശാസ്ത്രീയമായി അന്വേഷിച്ചാല്‍ കത്തിന്‍റെ ഉറവിടം കണ്ടെത്താനാവുമെന്നും വേണു പറഞ്ഞു.