Also Read സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്നുമുതല്‍ കര്‍ശനം; ഇന്നും നാളെയും കൂട്ടപ്പരിശോധന
പിടിച്ചെടുത്ത 500 ഗ്രാം സ്വര്‍ണവും വിദേശകറന്‍സികളും ഷാജിക്ക് തിരികെ നല്‍കിയിരുന്നു. ഭൂമിയിടപാടും സാമ്പത്തിക ഇടപാടും സംബന്ധിച്ച് വിജിലന്‍സ് പിടിച്ചെടുത്ത 77 രേഖകള്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കും. ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്. അതേസമയം പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്ന നിലപാടിലാണ് കെ.എം ഷാ 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
advertisement
പാനൂര്‍ കൊലക്കേസ് പ്രതികളെ സി.പി.എം സംരക്ഷിക്കുന്നു: കെ.പി.എ മജീദ്
മലപ്പുറം: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുന്നെന്ന ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സിപിഎം പറയുന്ന പ്രതികളെ മാത്രമാണ് അന്വേഷണ സംഘം പിടികൂടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമമാണ് നടക്കുന്നത്. ആദ്യ ഘട്ടം മുതലേ അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടന്നു. കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങളെല്ലാം ആസൂത്രണം ചെയ്ത് നടത്തുന്നവയാണെന്നും മജീദ് ആരോപിച്ചു.
സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ പിടികൂടുക എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതു തന്നെയാണ് കേന്ദ്രത്തില്‍ മോദി സര്‍ക്കാരും ചെയ്യുന്നത്. കെ.എം ഷാജിയോട് സർക്കാർ പക പോക്കുകയാണ്. ഇലക്ഷന്‍ കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികള്‍ പണമിടപാട് തീര്‍ക്കുന്നത് സ്വാഭാവികം ആണ്. അതുകൊണ്ട് തന്നെ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ രേഖകള്‍ പൂര്‍ണമായും ഹാജരാക്കാന്‍ കഴിയും. ഇലക്ഷന്‍ കഴിഞ്ഞ ഉടനെ ഇത്തരത്തില്‍ ഒരു റെയ്ഡ് നടത്തിയത് ദുരുദ്ദേശപരമാണെന്നും കെ.പി.എ മജീദ് ആരോപിച്ചു.
