TRENDING:

'യെച്ചൂരി രാഹുലിന്‍റെ രാഷ്ട്രീയത്തിനൊപ്പം; കേരളത്തിലെ കാരാട്ടുകാര്‍ രാഹുലിനെ പരിഹസിക്കുന്നു': കെ.എം ഷാജി

Last Updated:

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ രാഹുലിനെ പ്രതീക്ഷയോടെ കാണുന്നു. എന്നാല്‍ കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ രാഹുലിനെ പരിഹസിക്കുകയാണെന്നും ഷാജി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തിനൊപ്പമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി എംഎല്‍എ. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ രാഹുലിനെ പ്രതീക്ഷയോടെ കാണുന്നു. എന്നാല്‍ കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ രാഹുലിനെ പരിഹസിക്കുകയാണെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
advertisement

കേരളത്തിലെ സിപിഎം നേതാക്കള്‍ രാഹുലിനെ വയനാട് എം.പി മാത്രമാക്കി ചുരുക്കുകയാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ക്ക് രാഹുലിനെ ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലെ നായകനാണെന്നും ഷാജി പറയുന്നു.

Also Read: Hathras Rape Case| ദളിതരുടെ മാനത്തിന് വില ചോദിച്ചവർ കനത്ത വില നൽകേണ്ടി വന്നിട്ടുണ്ട്; ഹത്രസില്‍ ബെല്‍ച്ചിയുടെ തനിയാവര്‍ത്തനം: ഉമ്മന്‍ചാണ്ടി

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതേ, ഇത് ലാസ്റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ്‌ !!

advertisement

ഫാസിസ്റ്റുകളും ഫാസിസ്റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താൻ താമസിച്ചേക്കാമെങ്കിലും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും ബസ്‌ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും; ഫാസിസ്റ്റുകൾ ഒരുക്കിയ ഉരുക്കുകോട്ടകൾ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രാസിൽ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്!!

അതേ, ഇത് ലാസ്റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ്...

advertisement

Posted by KM Shaji on Saturday, October 3, 2020

രാഹുൽ ഗാന്ധിയിൽ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരായ ചില 'ചങ്കുകൾ' ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്!!

അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തിൽ രാഹുലിന്റെ കൂടെ കൈ കോർക്കുന്നത്!!

Also Read: Hathras Rape Case | രാഹുലും പ്രിയങ്കയും ഉൾപ്പെടെ 5 പേർക്ക് ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ അനുമതി

advertisement

അത് കൊണ്ടാണ് യു ഡി എഫ് രാജകീയ ഭൂരിപക്ഷം നൽകി ആ പോരാളിയെ എം പി ആക്കിയത്!!

കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കൾ അദ്ദേഹത്തെ 'വയനാട് എം പി' ആക്കി കളിയാക്കുമ്പോൾ അവരുടെ തലതൊട്ടപ്പന്മാർക്ക് ഈ മനുഷ്യൻ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകൻ ആണ്!!

രാഹുൽ, അഭിമാനമാണ് നിങ്ങൾ; പ്രതീക്ഷയും!!

Rahulji,

All support to you!

The people of India are with you in your endeavor to reclaim the soul, spirit and secular values of this great country!!

advertisement

We shall overcome!!

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യെച്ചൂരി രാഹുലിന്‍റെ രാഷ്ട്രീയത്തിനൊപ്പം; കേരളത്തിലെ കാരാട്ടുകാര്‍ രാഹുലിനെ പരിഹസിക്കുന്നു': കെ.എം ഷാജി
Open in App
Home
Video
Impact Shorts
Web Stories