Hathras Rape Case | രാഹുലും പ്രിയങ്കയും ഉൾപ്പെടെ 5 പേർക്ക് ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ അനുമതി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുൾ വാസ്നിക് എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുള്ളത്.
ന്യൂഡൽഹി: ഉത്തർ പ്രഗദേശിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുമതി. നേരത്തെ ഹത്രസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും ഡിഎൻഡി എക്സ്പ്രസ‍് വേയിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഉൾപ്പെടെ അഞ്ച് പേർക്ക് ഹത്രസിലേക്കു പോകാൻ പൊലീസ് അനുമതി നൽകിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുൾ വാസ്നിക് എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുള്ളത്.
രാഹുലിന്റെ സന്ദർശനത്തിന് മുന്നോടിയായി ഡല്‍ഹി– നോയിഡ പാത സംസ്ഥാന സർക്കാർ അടച്ചിരുന്നു. മുപ്പതോളം കോൺഗ്രസ് എംപിമാരും പ്രവർത്തകരുമാണ് ഇന്ന് രാഹുലിനെ അനുഗമിച്ചത്. ഇതിനിടെ യു.പി കോൺഗ്രസ് അധ്യക്ഷനെ പൊലീസ് വീട്ടുതടങ്കലിലാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബലാത്സംഗത്തിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ സംസ്‌കരിച്ചത് പെൺകുട്ടിയുടെ മൃതദേഹം തന്നെയാണോയെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സവർണ വിഭാഗത്തിൽപ്പെട്ട നാല് പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2020 5:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape Case | രാഹുലും പ്രിയങ്കയും ഉൾപ്പെടെ 5 പേർക്ക് ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ അനുമതി