TRENDING:

മാലിന്യക്കൂമ്പാരത്തിൽ ഇനി ഹാപ്പിനസ്: അങ്കമാലി മുല്ലശ്ശേരിയിൽ പുതിയ പാർക്ക് നിർമ്മാണം തുടങ്ങി

Last Updated:

മുല്ലശ്ശേരി ഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അങ്കമാലി നഗരസഭയിൽ മുല്ലശ്ശേരി ഏഴാം വാർഡിൽ വർഷങ്ങളായി മാലിന്യ കൂമ്പാരമായി കിടന്നിരുന്ന അക്വാഡക്ടിൻ്റെ പരിസരത്താണ് പുതിയ ഹാപ്പിനസ് പാർക്കിൻ്റെ നിർമാണം. മാലിന്യനിർമാർജനത്തിന് ഒട്ടനവധി പ്രവർത്തികൾ കൊണ്ടു വന്നെങ്കിലും വിജയകരമായിരുന്നില്ല. അതിൻ്റെ അടിസ്ഥാനത്തിൽ കൗൺ സിലർ പോൾ ജോവർ കെ. പി. യുടെ നേതൃത്വത്തിൽ ഐഐപി ഇറിഗേഷൻ്റെ കൈവശമുണ്ടായിരുന്ന സ്ഥലം NOC ലഭ്യമാക്കി, 35 ലക്ഷം രൂപയോളം മുതൽ മുടക്കിയാണ് ഹാപ്പിനസ് പാർക്ക് നിർമ്മിക്കുന്നത്.
മുല്ലശ്ശേരി ഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് ബെന്നി ബഹനാൻ എംപി
മുല്ലശ്ശേരി ഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് ബെന്നി ബഹനാൻ എംപി
advertisement

മുല്ലശ്ശേരി ഹാപ്പിനസ് പാർക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു. അങ്കമാലി നഗരസഭ ചെയർപേഴ്സ‌ൺ അഡ്വ. ഷിയോപോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ മുഖ്യാതിഥിയായി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോൾ ജോവർ കെ പി സ്വാഗതം അറിയിച്ചു. മുൻ ചെയർമാൻ മാത്യു തോമസ്, മുൻ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, മുൻ കൗൺസിലർ കെ എസ് ഷാജി എന്നിവർ ആശംസകൾ നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
മാലിന്യക്കൂമ്പാരത്തിൽ ഇനി ഹാപ്പിനസ്: അങ്കമാലി മുല്ലശ്ശേരിയിൽ പുതിയ പാർക്ക് നിർമ്മാണം തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories