നവംബർ ഏഴുവരെ നടക്കുന്ന ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. നവംബർ മൂന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കഥാരചന മത്സരം നടക്കും. നവംബർ നാല് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കേരള ചരിത്രം, സംസ്കാരം, സാഹിത്യം, കല, ഭാഷ, രാഷ്ട്രീയം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ശ്രീകുമാർ മുഖത്തല നയിക്കുന്ന പ്രശ്നോത്തരി മത്സരം നടക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് കവിതാലാപന മത്സരവും നടക്കും.
advertisement
നവംബർ ഏഴ് ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, നിരൂപകൻ, ഭാഷാ വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ കെ സി നാരായണൻ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് അധ്യക്ഷനാവും. അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യൂവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ സി ഡി റെൻസി എന്നിവർ പങ്കെടുക്കും.
