TRENDING:

വെറും ആറു മണിക്കൂറിൽ കൊച്ചിയിൽ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക്; കൊച്ചി- ഇസ്രായേൽ വിമാന സർവീസ് ശനിയാഴ്ച തുടങ്ങും

Last Updated:

കൊച്ചി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗൾഫ് മേഖലയ്ക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് വിമാന സർവീസ് തുടങ്ങുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ ആരംഭിക്കും. ശനി, ചൊവ്വ ദിവസങ്ങളിലാണ് സർവീസുകള്‍ ഉള്ളത്. ഇസ്രായേൽ എയർലൈനായ അർക്കിയയാണ് കൊച്ചിയിൽ നിന്ന് ടെൽ അവീവ് വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്.
advertisement

കൊച്ചി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗൾഫ് മേഖലയ്ക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് വിമാന സർവീസ് തുടങ്ങുന്നത്. ശനിയാഴ്ച ടെൽ അവീവിൽ നിന്നെത്തുന്ന ആദ്യ വിമാനത്തിന് സിയാല്‍ എആർഎഫ്എഫ് ജലഹാര വരവേല്‍പ്പ് നൽകും.

also read:മെസി ലോക ഫുട്ബോളറായത് നേർവഴിക്ക് അല്ലേ? ഫിഫ വോട്ടെടുപ്പിൽ കൃത്രിമമെന്ന് ആരോപണം

വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഇസ്രായേൽ സമയം രാത്രി 8.45നാണ് ടെൽ അവീവിൽ നിന്ന് വിമാനം പുറപ്പെടുന്നത്. ശനി, ചൊവ്വ ദിവസങ്ങളിൽ ഇന്ത്യൻ സമയം രാവിലെ 7.50ന് വിമാനം കൊച്ചിയിലെത്തും. അതേ ദിവസം രാത്രി 9.45ന് ടെൽ അവീവിലേക്ക് വിമാനം മടങ്ങിപ്പോകും.

advertisement

ഇതോടെ വെറും ആറു മണിക്കൂറിൽ കേരളത്തിൽ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക് എത്താം. നിലവിൽ കേരളത്തിൽ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക് പറക്കാൻ കഴിയില്ല. തീർഥാടകർ ഗൾഫ് വിമാനത്താവളങ്ങളിൽ നിന്ന് ജോർദാനിലെത്തി അവിടെ നിന്ന് 15 മണിക്കൂറോളം ബസ് യാത്ര നടത്തിയാണ് ജറുസലേമിലേക്ക് എത്തുന്നത്. നേരിട്ട് വിമാന സർവീസ് വന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെറും ആറു മണിക്കൂറിൽ കൊച്ചിയിൽ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക്; കൊച്ചി- ഇസ്രായേൽ വിമാന സർവീസ് ശനിയാഴ്ച തുടങ്ങും