സൂറിച്ച്: ലയേണൽ മെസിയെ ലോക ഫുട്ബോളറാക്കാൻ വോട്ടെടുപ്പിൽ കൃത്രിമം നടത്തിയതായി ആരോപണം. നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ജുവാന്‍ ബറേറയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത്തവണ താൻ വോട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ മെസിക്ക് വോട്ട് ചെയ്തെന്നാണ് ഫിഫ രേഖകളെന്നും ബറേറ ആരോപിച്ചു. വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി സുഡാൻ, ഈജിപ്ത് ഫുട്ബോൾ അസോസിയേഷനുകളും ആരോപിച്ചു.