TRENDING:

കൊച്ചി മെട്രോ സ്റ്റേഷനിൽ ഇനി പ്രീമിയം മദ്യവും; ബെവ്കോയുടെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിന് തുടക്കം

Last Updated:

സാധാരണക്കാർക്ക് അപ്പുറം വിനോദസഞ്ചാരികളെയും പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് ബെവ്കോ പുതിയ സംരംഭം ആരംഭിച്ചത്

advertisement
കൊച്ചി: 500 രൂപ മുതൽ ഏറ്റവും വിലകൂടിയ മദ്യം വരെ ലഭിക്കുന്ന ബെവ്കോ ഔട്ട്ലെറ്റ് ഇനി മെട്രോ സ്റ്റേഷനിലും. കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപറേഷന്റെ ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിന് തുടക്കമായി. 'ഹൈ സ്പിരിറ്റ്- എ ബെവ്കോ ബൊട്ടീക്' എന്ന് പേരിട്ടിരിക്കുന്ന ഈ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബെഹ്റ നിർവഹിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സാധാരണക്കാർക്ക് അപ്പുറം വിനോദസഞ്ചാരികളെയും പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് ബെവ്കോ പുതിയ സംരംഭം ആരംഭിച്ചത്. കോഴിക്കോടിനും തൃശൂരിനും ശേഷം ബെവ്കോ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്‍ലെറ്റാണിത്. ഉദ്ഘാടനശേഷം ആദ്യ വിൽപനയും ലോക്നാഥ് ബഹ്റ നിർവഹിച്ചു. എക്സൈസ് കമ്മിഷണർ എം ആർ അജിത് കുമാർ ആദ്യ ബോട്ടിൽ സ്വീകരിച്ചു.

ഇതും വായിക്കുക: ഫെനിക്കായി ഇനി ഗോവയിൽ പോകണ്ട; കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' മാർച്ചിൽ വിപണിയിലെത്തും

ഏഴായിരം കേസ് മദ്യമാണ് പുതിയ ഔട്ട്ലെറ്റിലുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ ഔട്ട്‍ലെറ്റുകൾ തുടങ്ങാൻ കെഎംആർഎല്ലും ബെവ്കോയും തമ്മിൽ കരാറിലെത്തിയത്. ഇതിന് പിന്നാലെ എക്സൈസ് വകുപ്പ് അനുമതി നൽകുകയായിരുന്നു. ഔട്ട്ലെറ്റ് ഒക്കെ വന്നെങ്കിലും സീൽ പൊട്ടിക്കാത്ത മദ്യകുപ്പിയുമായേ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുകയുളുവെന്നാണ് മെട്രോ അധികൃതരുടെ മുന്നറിയിപ്പ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a first-of-its-kind move for the city's transport hub, the Kerala State Beverages Corporation (Bevco) has opened a Super Premium Outlet at the Vytilla Metro Station. Named 'High Spirit - A Bevco Boutique,' the outlet was inaugurated by Kochi Metro MD Loknath Behra. It marks Bevco's third super premium outlet in the state, following Kozhikode and Thrissur.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി മെട്രോ സ്റ്റേഷനിൽ ഇനി പ്രീമിയം മദ്യവും; ബെവ്കോയുടെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിന് തുടക്കം
Open in App
Home
Video
Impact Shorts
Web Stories