advertisement

ഫെനിക്കായി ഇനി ഗോവയിൽ പോകണ്ട; കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' മാർച്ചിൽ വിപണിയിലെത്തും

Last Updated:

പ്രശസ്തമായ ഗോവന്‍ ഫെനിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കണ്ണൂര്‍ ഫെനി ഉത്പാദനം

News18
News18
ഫെനിക്കായി ഇനി ഗോവയിൽ പോകണ്ട കാര്യമില്ല. കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' (കെ-ഫെനി) മാർച്ച് പത്തിനകം വിപണിയിലെത്തും.പ്രശസ്തമായ ഗോവന്‍ ഫെനിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കണ്ണൂര്‍ ഫെനി ഉത്പാദനം. കണ്ണുർ ജില്ലയിൽ നിന്നും സംഭരിക്കുന്ന കശുമാങ്ങ നീര് വാറ്റിയാണ് ഈ കേരളാ മോഡൽ വിപണിയിലെത്തിക്കുക. കണ്ണൂർ ജില്ലയിലെ പയ്യാവൂർ ആനയടിയിലുള്ള ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ ഉത്പാദനം ആരംഭിക്കാനാണ് നിലവിലെ തീരുമാനം.
പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കെ-ഫെനിയുടെ നിർമ്മാണം നടക്കുന്നത്. കശുമാങ്ങ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതി ബാങ്കിന് നേരത്തെ ലഭിച്ചിരുന്നു. ബിവറേജ്‌സ് കോർപ്പറേഷൻ വഴിയാണ് ഇതിന്റെ വിപണനം നടക്കുക. ഫെനി നിർമാണത്തിനാവശ്യമായ കശുമാങ്ങ ശേഖരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
കശുമാങ്ങ സീസണായ ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് കണ്ണൂർ ഫെനി പ്രധാനമായും നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കശുവണ്ടി കർഷകർക്ക് കശുമാങ്ങയിലൂടെ അധിക വരുമാനം ഉറപ്പാക്കുന്ന ഒരു പദ്ധതി കൂടിയാണിത്.
advertisement
കശുമാങ്ങയില്‍ നിന്ന് ഫെനി എന്ന ആശയവുമായി പയ്യാവൂര്‍ സഹകരണ ബാങ്ക് 2016-ലാണ് സര്‍ക്കാരിനെ സമീപിച്ചത്. പയ്യാവൂര്‍ മേഖലയില്‍ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങ വാറ്റി തനത് മദ്യമാക്കി മാറ്റാനുള്ളതായിരുന്നു നിര്‍ദ്ദേശം. പദ്ധതിക്ക് 2022-ലാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. എന്നാല്‍, ചില നിയന്ത്രണങ്ങള്‍ കാരണം പദ്ധതി നിര്‍ത്തിവെച്ചു. മദ്യം നിര്‍മിക്കുന്നതിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കാലതാമസം വന്നതാണ് പദ്ധതി വൈകിപ്പിച്ചത്. പിന്നീട് സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുകയും ധനകാര്യ വകുപ്പ് നികുതി നിരക്ക് നിശ്ചയിക്കുകയും ചെയ്തതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫെനിക്കായി ഇനി ഗോവയിൽ പോകണ്ട; കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' മാർച്ചിൽ വിപണിയിലെത്തും
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement