ചോറ്റാനിക്കരയിലേക്ക് മെട്രോ നീട്ടുന്നത് തീർത്ഥാടന ടൂറിസത്തിന് വലിയ കരുത്താകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് ഗതാഗതക്കുരുക്കില്ലാതെ സുഗമമായി ക്ഷേത്രത്തിലെത്താൻ ഇത് സഹായിക്കും. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും വാഹനത്തിരക്ക് കുറയ്ക്കുകയും ചെയ്യും.
തൃപ്പൂണിത്തുറ, ചോറ്റാനിക്കര മേഖലകളിലെ അതിവേഗ വളർച്ച കണക്കിലെടുക്കുമ്പോൾ യാത്രക്കാർ നേരിടുന്ന ദുരിതത്തിന് മെട്രോ ശാശ്വത പരിഹാരമാകും. ഹിൽ പാലസ് റോഡിലെയും പരിസര പ്രദേശങ്ങളിലെയും കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇത് ഉപകരിക്കും. നഗരത്തിന്റെ ഹൈടെക് സൗകര്യങ്ങളെ ചോറ്റാനിക്കരയുടെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നതിലൂടെ 'ഗ്രേറ്റർ കൊച്ചി' എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഒരു നഗരത്തിന്റെ യഥാർത്ഥ പുരോഗതി എന്നത് അതിന്റെ പാരമ്പര്യത്തെയും ഭാവിയെയും എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിലാണ്. മെട്രോ ചോറ്റാനിക്കരയിലേക്ക് എത്തുക എന്നത് കൊച്ചിയുടെ സമഗ്ര വികസനത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കുമെന്നും പി.സി. തോമസ് കൂട്ടിച്ചേർത്തു.
