ഇതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണത്തിലടക്കം നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പരമാവധി 900 യാത്രക്കാരെ അനുവദിച്ചിരുന്ന മെട്രോയില്‍ ഇനി 200 പേര്‍ക്ക് മാത്രമെ യാത്ര ചെയ്യാനാകു. ഒന്നിടവിട്ട സീറ്റുകളില്‍ യാത്ര ചെയ്യാനാണ് അനുമതി. മെട്രോ ട്രെയിനിലെ താപനില പരമാവധി 26 സെല്‍ഷ്യസായി നിജപ്പെടുത്തും. ശരീരത്തിന്റെ ഊഷ്മാവ് പരിശോധിച്ച ശേഷം മാത്രമാകും യാത്രക്കാരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കുക.
യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നതിനും ക്രമീകരണങ്ങളുണ്ട്. ഇതിനായി പണം പ്രത്യേകം ഒരുക്കിയിരിക്കുന്ന പെട്ടിയില്‍ ഇടണം. ടിക്കറ്റ് കൗണ്ടറില്‍ ക്രമീകരിച്ചിരിക്കുന്ന മെഷ്യനില്‍ നിന്നുമാകും ടിക്കറ്റ് ലഭിയ്ക്കുക. 10 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിന്‍ സര്‍വീസ്. പരമാവധി വായു സഞ്ചാരം സാധ്യമാക്കുന്നതിന് ഓരോ സ്‌റ്റേഷനുകളിലും 20 സെക്കന്റ് വീതം ട്രെയിന്‍ നിര്‍ത്തിയിടുകയും ചെയ്യും.
advertisement
Also Read-ഓണം കഴിഞ്ഞതോടെ ഇനി വേണ്ടത് അതിജാഗ്രത; അണ്‍ലോക്ക് നാലാംഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കണം: കെ.കെ. ശൈലജ
കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23നാണ് കൊച്ചി മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിയത്. പിന്നീട് മാസങ്ങളോളം സര്‍വ്വീസ് നടത്താനായില്ല. ലോക്ഡൗണിന്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയതിന്റെ ഭാഗമായാണ് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിയ്ക്കുന്നത്.