TRENDING:

'വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുൾ; കൂടുതൽ ജെട്ടികളുടെ നിർമാണം വിപുലീകരിക്കും': മന്ത്രി പി. രാജീവ്

Last Updated:

ആദ്യദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ ഇന്നലെ 8415 പേർ സൗകര്യം ഉപയോഗിച്ചുവെന്നും മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊച്ചി വാട്ടർമെട്രോ വിപുലീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ഇതിനായി കൂടുതൽ ജെട്ടികളുടെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുള്ളാണ്. ആദ്യദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ ഇന്നലെ 8415 പേർ സൗകര്യം ഉപയോഗിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഓരോദിവസത്തെ യാത്രക്കാരുടെ എണ്ണവും അദ്ദേഹം കുറിച്ചിട്ടുണ്ട്.
advertisement

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

6559, 7117, 7922, 8415.. വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുൾ

കൊച്ചി വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുള്ളാണ്. ഓരോ ദിവസവും കൂടുതലാളുകൾക്ക് സർവീസ് നൽകിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് നമ്മുടെ വാട്ടർമെട്രോ. ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ ഇന്നലെ 8415 പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്.

Also Read- കൊച്ചി ‘വാട്ടര്‍ മെട്രോ’ സൂപ്പര്‍ ഹിറ്റ് ; ആദ്യദിനം യാത്രചെയ്തത് 6559 പേര്‍

advertisement

മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയും വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നു. വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർമെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.

Also Read- ഒരു സമയം 100 പേർക്ക് യാത്ര ചെയ്യാം; 15 മിനിട്ട് ഇടവിട്ട് ബോട്ട് സർവീസ്;  വാട്ടർ മെട്രോയുടെ പ്രത്യേകതകൾ

എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ജെട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി വാട്ടർമെട്രോ വിപുലീകരിക്കും. കൂടുതൽ ബോട്ടുകളും യാത്രക്കാർക്കായി നീരിലിറങ്ങും. ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടർമെട്രോ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുൾ; കൂടുതൽ ജെട്ടികളുടെ നിർമാണം വിപുലീകരിക്കും': മന്ത്രി പി. രാജീവ്
Open in App
Home
Video
Impact Shorts
Web Stories