ഒരു സമയം 100 പേർക്ക് യാത്ര ചെയ്യാം; 15 മിനിട്ട് ഇടവിട്ട് ബോട്ട് സർവീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാട്ടർ മെട്രോയുടെ പ്രത്യേകതകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
7.6 കോടി രൂപയാണ് ഒരു ബോട്ടിന്‍റെ വില. 10-15 മിനിട്ട് ചാർജ് ചെയ്താൽ ഒന്നര മണിക്കൂർ സർവീസ് നടത്താനാകും
കൊച്ചി: ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ വാട്ടർ മെട്രോ പദ്ധതി യാഥാർഥ്യമാകുകയാണ്. കൊച്ചിക്കാരുടെ യാത്രാക്ലേശം ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാട്ടർ മെട്രോയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് ഉദ്ഘാടനം ചെയ്യും. ഹൈക്കോർട്ട് ടെർമിനലിൽനിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സർവീസ്. ഒട്ടനവധി സവിശേഷതകളുമായാണ് കൊച്ചി വാട്ടർ മെട്രോ വരുന്നത്.
രാവിലെയും വൈകിട്ടും 15 മിനിറ്റ് ഇടവിട്ട് ബോട്ടുകള്‍ സർവീസ് നടത്തും. മറ്റു സമയങ്ങളില്‍ 20-30 മിനിട്ട് ഇടവിട്ടായിരിക്കും സർവീസ്. വൈകാതെ വൈറ്റില-കാക്കനാട് റൂട്ടിലും വാട്ടർ മെട്രോ സർവീസ് ആരംഭിക്കും. ആധുനിക സംവിധാനങ്ങളും ലോകോത്തര ടെര്‍മിനലുകളുമായി ശബ്ദരഹിത എ.സി വൈദ്യുത ബോട്ടുകള്‍ ഉള്‍പ്പെടുന്ന ജലഗതാഗത സംവിധാനം രാജ്യത്തെ ആദ്യത്തേതാണ്.
തുടക്കത്തിൽ എട്ട് അലുമിനിയം കട്ടാമരന്‍ ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. ഒരേസമയം 100 യാത്രക്കാർക്ക് കയറാവുന്ന ബോട്ടുകളാണ് ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നത്. ഒരു ബോട്ടിൽ മൂന്ന് ജീവനക്കാരാണ് ഉണ്ടാകുക. 7.6 കോടി രൂപയാണ് ഒരു ബോട്ടിന്‍റെ വില. 10-15 മിനിട്ട് ചാർജ് ചെയ്താൽ ഒന്നര മണിക്കൂർ സർവീസ് നടത്താനാകും.
advertisement
വൈകാതെ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളും 38 ടെര്‍മിനലുകളും വാട്ടർ മെട്രോയുടെ ഭാഗമാകുന്നത്. 736 കോടിയുടെ പദ്ധതിയാണിത്. 76 കിലോമീറ്റര്‍ നീളുന്ന 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സര്‍വീസ്. വൈറ്റില, കാക്കനാട്, ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍ ടെര്‍മിനലുകള്‍ സർവീസിന് സജ്ജമായിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോ വരുന്നതോടെ നഗരത്തിലെയും സമീപത്തെയും 10 ദ്വീപുകളിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരവും. വിനോദസഞ്ചാരമേഖലയ്ക്കും വാട്ടർ മെട്രോ സഹായകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
ഏപ്രിൽ 25ന് രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിമോട്ടിലെ ബട്ടണ്‍ അമര്‍ത്തുന്നതോടെ കൊച്ചി വാട്ടർ മെട്രോ സർവീസിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മെട്രോ റെയില്‍ എം.ഡി ലോക്‌നാഥ് ബെഹ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 21, 2023 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു സമയം 100 പേർക്ക് യാത്ര ചെയ്യാം; 15 മിനിട്ട് ഇടവിട്ട് ബോട്ട് സർവീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാട്ടർ മെട്രോയുടെ പ്രത്യേകതകൾ