മികച്ച ടിക്കറ്റ് വരുമാനവും ഇതിലൂടെ ലഭിച്ചെന്നാണ് വിവരം. പൊതുജനങ്ങള്‍ക്ക് പുറമെ ടൂറിസ്റ്റുകളും ആദ്യദിനത്തില്‍ തന്നെ വാട്ടര്‍ മെട്രോ യാത്ര അനുഭവച്ചറിയാന്‍ എത്തിയിരുന്നു. തിരക്ക് കൂടിയതോടെ പലര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.