ഗസ്റ്റ് ആര്‍ട്ടിസ്റ്റിനേപ്പോലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുന്നു. പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍നിന്ന് പ്രവര്‍ത്തിക്കുന്നില്ല. ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും അതിന്‍റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു.
അതേസമയം കത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നു ശശി തരൂർ എം.പി. പ്രശ്നങ്ങൾ പാർട്ടിയ്ക്ക് അകത്ത് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. അതിനാൽ പാർട്ടി നന്മക്കായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
advertisement
TRENDING അയ്യങ്കാളി ജയന്തി: ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവ് [NEWS]Gold Smuggling Exclusive| യാത്രാവിലക്ക് നീക്കാൻ തുടങ്ങിയ സൃഹൃദം; അനിൽ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്നയുടെ മൊഴി [NEWS] Airtel| എയർടെൽ ഉപഭോക്താക്കള്‍ക്ക് ഡാറ്റാ സേവനത്തിന് കൂടുതൽ പണം ചെലവിടേണ്ടിവരുമോ?[NEWS]
പാർലമെന്റിൽ കോൺഗ്രസ് നീക്കങ്ങൾക്ക് കരുത്ത് പകരാൻ 10 അംഗ സമിതിയെ കോൺഗ്രസ് നിയോഗിച്ചു. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജയ്‌റാം രമേശ്, അഹമ്മദ് പട്ടേൽ, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി മുതിർന്ന 10 എം.പി മാരാണ് സമിതിയിൽ അംഗങ്ങൾ. ജയ്‌റാം രമേശിനെ രാജ്യസഭാ ചീഫ് വിപ്പായും നിയോഗിച്ചു.