TRENDING:

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Last Updated:

കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കൊലപാതകത്തിലെ ഗൂഡാലോചനക്കാരെ മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ കേരളാ പൊലീസിന് കഴിയും. കേസില്‍ പ്രതികളാകാന്‍ ഇടയുള്ള നേതാക്കളെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്ന് കോടിയേരി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
advertisement

കൊലക്കേസുകള്‍ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാള്‍ മികവ്‌ കേരള പൊലീസിനുണ്ട്. കൊലപാതകത്തിന്‌ അറസ്റ്റിലായവര്‍ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ ആണ്‌. കേസില്‍ പ്രതികളായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ്‌ സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Also Read: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം | സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടൂർ പ്രകാശിന്റെ കത്ത്

advertisement

കോണ്‍ഗ്രസ് അനുകൂലികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അഞ്ചാം പ്രതികളാക്കി ഇടതു സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികള്‍ അട്ടിമറിക്കാനാണ് മുല്ലപ്പള്ളിയടക്കമുള്ളവര്‍ ശ്രമിക്കുന്നത്. രക്തസാക്ഷികളെ വ്യക്തിഹത്യചെയ്‌തും കൊലപാതകത്തെ വക്രീകരിച്ചും പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവര്‍ത്തനമാണ്‌ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം വെഞ്ഞാറമ്മൂട്ടിൽ നടന്ന കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. വെഞ്ഞാറമ്മൂട്ടിൽ തിരുവോണ തലേന്ന് നടന്ന നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
Open in App
Home
Video
Impact Shorts
Web Stories