സ്കൂൾ വിഭാഗത്തിലെ രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. കോളജ്-സർവകലാശാല വിഭാഗത്തിൻ്റെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 1.15-ന് നടക്കും. ജില്ലാതലത്തിൽ വിജയിക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. സംസ്ഥാനതല സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കോളജ് വിഭാഗം ഫൈനലിൽ ഒന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയും, രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നൽകും. വിജയികൾക്ക് മെമെൻ്റോയും പ്രശസ്തിപത്രവും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് ലഭിക്കും. ജില്ലാതല വിജയികൾക്ക് മെമെൻ്റോയും സർട്ടിഫിക്കറ്റും നൽകും. കൂടാതെ, ശരിയായ ഉത്തരങ്ങൾ നൽകുന്ന കാണികൾക്കായും പ്രത്യേക സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
advertisement
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്നാണ് ഈ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
