ജില്ലാ മെഡിക്കല്‍ മാസ് മീഡിയ ഓഫീസര്‍ കലാജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാതല ഉദ്ഘാടനം രാമന്‍കുളങ്ങര ടൗണില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാജശ്രീ നിര്‍വഹിച്ചു. കരുനാഗപ്പള്ളി നാട്ടരങ്ങിലെ പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്‍ അസീസ് ആയിക്കുന്നമാണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സനീഷ് മുഖശ്രീ, സിന്ധു സനീഷ്, ബാലതാരം സൈന്ധവ്, ഇശാന്‍ മുഹമ്മദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഓച്ചിറ, പത്തനാപുരം, അഞ്ചല്‍, നിലമേല്‍, തൃക്കോവില്‍വട്ടം, മയ്യനാട്, കൊല്ലം കോര്‍പ്പറേഷൻ്റെ വിവിധ ഭാഗങ്ങളില്‍ നാടകം അവതരിപ്പിച്ചു. ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. അനില അധ്യക്ഷയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. മനേഷ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജയകുമാരി, ആശാ - ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Feb 10, 2026 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
രോഗങ്ങൾക്കെതിരെ 'ഉണർവ്'; സാംക്രമിക രോഗ ബോധവൽക്കരണ കലാജാഥയ്ക്ക് കൊല്ലത്ത് തുടക്കം
