കൈ ഞരമ്പ് മുറിച്ച ജോളിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ജോളിയെ ജയിൽ അധികൃതർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചന.
Also Read-'ശോഭന ഭാവി' ആശംസിച്ച് ഉത്തർപ്രദേശിൽ നിന്നൊരു മരണ സർട്ടിഫിക്കറ്റ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജോളി അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ആത്മഹത്യ പ്രവണത കാണിച്ചിരുന്ന ജോളിക്കായി നേരത്തെ മെഡിക്കൽ കോളജ് കൗൺസിലർമാരുടെ സേവനം തേടിയിരുന്നു. അതേസമയം കൈഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച മൂർച്ചയേറിയ ആയുധം ജോളിയുടെ പക്കൽ എങ്ങനെ എത്തിയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
advertisement
Also Read-കൂടത്തായ്: ജോളിയുടെ കേസ് ഏറ്റെടുക്കാൻ അഭിഭാഷകരുടെ നീണ്ട നിര ജയിലിലേക്കെന്ന് ആളൂർ