'ശോഭന ഭാവി' ആശംസിച്ച് ഉത്തർപ്രദേശിൽ നിന്നൊരു മരണ സർട്ടിഫിക്കറ്റ്
- Published by:Naseeba TC
- news18-malayalam
Last Updated:
അസുഖത്തെ തുടർന്ന് ഏറെ നാളായുള്ള ചികിത്സയ്ക്ക് ഒടുവിലായിരുന്നു ലക്ഷ്മി ശങ്കറിന്റെ മരണം.
യുപി: ശോഭന ഭാവി ആശംസിച്ച് ഒരു മരണ സർട്ടിഫിക്കറ്റ്. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. ഉന്നാവിലെ ഗ്രാമത്തലവനാണ് വിചിത്രമായ മരണ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 22 നാണ് ഉന്നാവിലെ സിർവാരിയ ഗ്രാമത്തിൽ ലക്ഷ്മി ശങ്കർ എന്നയാൾ മരണപ്പെടുന്നത്. അസുഖത്തെ തുടർന്ന് ഏറെ നാളായുള്ള ചികിത്സയ്ക്ക് ഒടുവിലായിരുന്നു അന്ത്യം.
ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റിനായാണ് മകൻ ഗ്രാമത്തലവനായ ബാബുലാലിനെ സമീപിച്ചത്. മകന്റെ ആവശ്യമനുസരിച്ച് പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് നൽകുക മാത്രമല്ല, അദ്ദേഹത്തിന് ശോഭനമായ ഭാവിയും നേർന്നു ഗ്രാമമുഖ്യൻ.
മരണ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗ്രാമത്തലവൻ ഖേദപ്രകടനവും നടത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 26, 2020 11:33 PM IST