TRENDING:

പിച്ചാത്തിപ്പണം, ഉൽക്ക പൊടി ഉപയോഗിച്ച് ഓസ്ട്രിയ പുറത്തിറക്കിയ സ്റ്റാംപ് ; ശ്രദ്ധേയമായി കോട്ടയത്തെ സ്റ്റാംപ് ,നാണയ പ്രദർശനം

Last Updated:

കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ(കെപിഎൻഎസ്) ആഭിമുഖ്യത്തിൽ വൈഎംസിഎയിലെ എ.വി.ജോർജ് ഹാളിൽ സ്റ്റാംപുകളുടെയും നാണയങ്ങളുടെയും സൗജന്യ പ്രദർശനം സംഘടിപ്പിച്ചു.ചോക്ലേറ്റിന്റെ മണമുള്ളവ,എംബ്രോയിഡറി ചെയ്തവ,തൊട്ടാൽ നിറം മാറുന്നവ ഇങ്ങനെ തുടങ്ങി രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള നാണയങ്ങളുടെയും സ്റ്റാംപുകളുടെയും പ്രദർശനമാണ് സംഘടിപ്പിച്ചത് 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പ്രദർശനം കാണാൻ കോട്ടയം വൈഎംസിഎയിലെ എ.വി.ജോർജ് ഹാളിലേക്ക് എത്തിയത്. ബിസിഇ 200 ൽ ചൈനയിൽ നിലവിൽ ഉണ്ടായിരുന്ന പിച്ചാത്തിപ്പണം, 2004 ൽ മൊറൊക്കോയിൽ പതിച്ച ഉൽക്കയുടെ പൊടി ഉപയോഗിച്ച് 2006 ൽ ഓസ്ട്രിയ പുറത്തിറക്കിയ സ്റ്റാംപ്, ഹിറ്റ്ലർ അച്ചടിപ്പിച്ച ബ്രിട്ടീഷ് നോട്ടിന്റെ വ്യാജൻ തുടങ്ങി ഒട്ടധികം കൗതുകങ്ങൾ ആണ് സ്റ്റാംപുകളുടെയും നാണയങ്ങളുടെയും പ്രദർശനത്തിൽ ഉള്ളത്. സ്റ്റാംപുകളും നാണയങ്ങളും വാങ്ങാനുള്ള അവസരവും പ്രദർശനത്തിൽ ഒരുക്കിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kottayam/
പിച്ചാത്തിപ്പണം, ഉൽക്ക പൊടി ഉപയോഗിച്ച് ഓസ്ട്രിയ പുറത്തിറക്കിയ സ്റ്റാംപ് ; ശ്രദ്ധേയമായി കോട്ടയത്തെ സ്റ്റാംപ് ,നാണയ പ്രദർശനം
Open in App
Home
Video
Impact Shorts
Web Stories