TRENDING:

കോട്ടയം, കാസർഗോഡ്, ഇടുക്കി; അഞ്ചു ദിവസത്തിനിടെ രണ്ടു യുവതികളുടെ മരണത്തിലെ വില്ലനാര്?

Last Updated:

വൃത്തിഹീനമായ സാഹചര്യവും ഗുണനിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുള്ള പാചകവുമാണ് ഭക്ഷ്യവിഷബാധയുണ്ടാകാൻ കാരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ വില്ലനാകുന്നു. അഞ്ച് ദിവസത്തിനിടെ രണ്ടു യുവതികളാണ് ഭക്ഷ്യവിഷബാധ മൂലം മരിച്ചത്. കോട്ടയത്ത് ആരോഗ്യവകുപ്പ് ജീവനക്കാരിയും കാസർഗോഡ് ഒരു വിദ്യാർഥിനിയുമാണ് ഭക്ഷ്യവിഷബാധ മൂലം മരിച്ചത്. ഇടുക്കിയിൽ ഷവർമ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ചികിത്സയിലാണ്. വൃത്തിഹീനമായ സാഹചര്യവും ഗുണനിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുള്ള പാചകവുമാണ് ഭക്ഷ്യവിഷബാധയുണ്ടാകാൻ കാരണം. ഇതേ കാരണത്താൽ തിരുവനന്തപുരം, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ ഹോട്ടലുകൾ അധികൃതർ പൂട്ടിച്ചിരുന്നു. പത്തനംതിട്ടയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്തവർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഈ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ സംഭവങ്ങളിലേക്ക്…
advertisement

ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം; കാസർഗോഡ് കുഴിമന്തി കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് കുഴിമന്തി കഴിച്ച തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് വായിക്കാം

കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനിയുടെ മരണം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കാസർഗോഡ് പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരണമടഞ്ഞു എന്ന റിപ്പോർട്ടുകളെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. തുടർന്ന് വായിക്കാം

advertisement

കാസർഗോഡ് പെൺകുട്ടിയുടെ മരണം; അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം

കാസർഗോഡ് ഭക്ഷ്യവിഷബാധയെത്തുടർന്നു വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ, അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. തുടർന്ന് വായിക്കാം

ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ ഏഴു വയസുകാരനടക്കം 3 പേര്‍ ചികിത്സയില്‍

advertisement

ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു.നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന കടയില്‍ നിന്നാണ് ഷവർമ വാങ്ങിയത്. പുതുവര്‍‌ഷ ദിനത്തിലാണ് കുടുംബം ഷവര്‍മ വാങ്ങി കഴിച്ചത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. തുടർന്ന് വായിക്കാം

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ മെഡിക്കൽകോളേജ് നഴ്സിങ്ങ് ഓഫീസർ മരിച്ചു; മലപ്പുറം കുഴിമന്തി റസ്റ്ററന്റ് അടപ്പിച്ചു

ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ആയിരുന്നു രശ്മി രാജ്. തുടർന്ന് വായിക്കാം

advertisement

അല്‍ഫാം കഴിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും; കോട്ടയത്ത് മരിച്ച യുവതിയുടെ വൃക്കയിലും കരളിലും അണുബാധ

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിങ് ഓഫീസര്‍ രശ്മി രാജനിലുണ്ടായത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായത്. തുടർന്ന് വായിക്കാം

നഴ്സിന്റെ മരണത്തിനിടയാക്കിയ ‘മലപ്പുറം കുഴിമന്തി’ക്ക് ലൈസന്‍സില്ല; നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍

advertisement

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തില്‍ ലൈസന്‍സില്ലാത്ത ഹോട്ടലിന് പ്രവ‍ര്‍ത്താനാനുമതി നല്‍കിയ നഗരസഭാ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തതു. ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനുവിനെയാണ് സസ്പെൻഡ് ചെയ്തതത്. ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിച്ചത് ലൈസൻസില്ലാതെയാണ് ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വായിക്കാം

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം, കാസർഗോഡ്, ഇടുക്കി; അഞ്ചു ദിവസത്തിനിടെ രണ്ടു യുവതികളുടെ മരണത്തിലെ വില്ലനാര്?
Open in App
Home
Video
Impact Shorts
Web Stories