ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു.നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന കടയില്‍ നിന്നാണ് ഷവർമ വാങ്ങിയത്. പുതുവര്‍ഷ ദിനത്തിലാണ് കുടുംബം ഷവര്‍മ വാങ്ങി കഴിച്ചത്.
ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുപേരുടെയും ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്.
Also Read- ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം; കാസർഗോഡ് കുഴിമന്തി കഴിച്ച വിദ്യാർത്ഥിനി മരിച്ചു
ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഷവര്‍മ വില്‍പ്പന നടത്തിയ ഹോട്ടല്‍ വൃത്തി ഹീനമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടൽ അടച്ചുപൂട്ടുവാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.
കാസർഗോട്ടെ ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ച പെണ്‍കുട്ടി മരിച്ച സംഭവം ഏറെ ഞെട്ടലുണ്ടാക്കി. തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്.കാസർഗോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.