ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിച്ചത് ലൈസൻസില്ലാതെയാണ് ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ 15നു ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഹോട്ടലിലെ ചെറിയ അടുക്കളയ്‌ക്കു പുറമേ, ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡിലാണു പ്രധാന അടുക്കള പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ഇത് അനുവദിക്കാനാവില്ലെന്നു വ്യക്‌തമാക്കിയ ഉദ്യോഗസ്‌ഥര്‍ പത്തു ദിവസത്തിനുള്ളില്‍ അടുക്കള ഒന്നിപ്പിക്കണമെന്നു കാട്ടി ഹോട്ടലിനു നോട്ടീസ് നല്‍കി. ഇതിനൊപ്പം കണ്ടെത്തിയ മറ്റു പോരായ്‌മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതു പാലിക്കാതെ ഇവര്‍ വീണ്ടും ഹോട്ടല്‍ തുറന്നു. ഇതിന് ഒത്താശ ചെയ്ത നഗരസഭാ സൂപ്പർവൈസർ എം ആർ സാനുവിനെ സസ്പെൻഡ് ചെയ്യാൻ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർദ്ദേശം നൽകി.
advertisement
Also read-ഭക്ഷ്യസുരക്ഷാ വകുപ്പ് ഒറ്റ ദിവസംകൊണ്ട് അടപ്പിച്ചത് 43 സ്ഥാപനങ്ങൾ; പ്രത്യേക പരിശോധന 429 ഇടത്ത്
ഹോട്ടൽ അടച്ചു പൂട്ടി അഞ്ചാം ദിനത്തിൽ ഹോട്ടൽ വൃത്തിയാക്കി തുറന്നു പ്രവർത്തിപ്പിക്കാൻ നഗരസഭ അനുമതി നൽകിയെങ്കിലും രണ്ടാമത് നടത്തിയ പരിശോധനയിൽ ഹോട്ടലിൻറെ അടുക്കള പ്രവർത്തിപ്പിക്കുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തി. ഹോട്ടൽ തുറന്നതിന് വിശദീകരണം ചോദിച്ച നഗരസഭാ അധ്യക്ഷയ്ക്ക് മുന്നിൽ സൂപ്പർവൈസർ ആത്മഹത്യാ ഭീഷണി മുഴക്കിയതായി നഗരസഭാ അധ്യക്ഷ പറഞ്ഞു.
ഒരു മാസം മുൻപും ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നല്‍കി. പക്ഷേ പിന്നീടും ഹോട്ടൽ വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതിന് പിന്നിൽ നഗരസഭാ ഉദ്യോഗസ്ഥർക്കുള്ള പങ്കാണ് ഇപ്പോൾ വ്യക്തമായത്.