TRENDING:

ബേപ്പൂർ സുൽത്താന് അക്ഷരപ്രണാമം; ബേപ്പൂരിൽ ബഷീർ സ്മാരകം 'ആകാശമിഠായി' ഉയർന്നു

Last Updated:

"കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമത അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണുന്ന സ്‌നേഹത്തിൻ്റെ കേന്ദ്രമായി ബേപ്പൂര്‍ സുല്‍ത്താൻ്റെ സ്മാരകത്തെ മാറ്റണം."

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാനുഷിക ഐക്യത്തിൻ്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി. റോഡില്‍ നിര്‍മിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം 'ആകാശമിഠായി'യുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും രണ്ടാംഘട്ടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമത അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണുന്ന സ്‌നേഹത്തിൻ്റെ കേന്ദ്രമായി ബേപ്പൂര്‍ സുല്‍ത്താൻ്റെ സ്മാരകത്തെ മാറ്റണം. ലോകത്തെവിടെയുമുള്ള അക്ഷര സ്‌നേഹികളുടെ സ്വപ്‌നമായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരിലൊരു സ്മാരകമെന്നത്, അത് യാഥാര്‍ഥ്യമാക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
Inauguration Ceremony 
Inauguration Ceremony 
advertisement

ബഷീര്‍ കേരളത്തിൻ്റെ മാത്രമല്ല, ലോകത്തിൻ്റെ മുഴുവനും സ്വത്താണെന്ന് മുഖ്യാതിഥിയായ പ്രകാശ് രാജ് പറഞ്ഞു. ബഷീറിനെ വായിച്ചുകൊണ്ടാണ് താന്‍ വളര്‍ന്നത്. ബഷീറിൻ്റെ മതിലുകള്‍ പ്രമേയമാക്കിയുള്ള നാടകത്തിൻ്റെ പണിപ്പുരയിലാണെന്നും തൻ്റെ സംഘത്തോടൊപ്പമെത്തി അത് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. ബേപ്പൂര്‍ മുന്‍ എംഎല്‍എ വി കെ സി മമ്മദ്കോയ, രവി ഡി.സി. എന്നിവര്‍ വിശിഷ്ടാതിഥികളായി. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ കെ രാജീവ്, സി സന്ദേശ്, കൗണ്‍സിലര്‍മാരായ ഷിനു പിണ്ണാണത്ത്, നിമ്മി പ്രശാന്ത്, കൊല്ലരത്ത് സുരേഷന്‍, കെ പി തസ്‌ലീന, പി പി ബീരാന്‍ കോയ, രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കല്ലട മുഹമ്മദലി, വൈക്കം മുഹമ്മദ് ബഷീറിൻ്റെ മക്കളായ അനീസ് ബഷീര്‍, ഷാഹിന ബഷീര്‍, വിനോദ സഞ്ചാര വകുപ്പ് മേഖലാ ജോയിൻ്റ് ഡയറക്‌റര്‍ ഡി ഗിരീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡി.ടി.പി.സി. സെക്രട്ടറി ടി നിഖില്‍ദാസ്, ആര്‍ക്കിടെക്റ്റ് വിനോദ് സിറിയക്, ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ബേപ്പൂർ സുൽത്താന് അക്ഷരപ്രണാമം; ബേപ്പൂരിൽ ബഷീർ സ്മാരകം 'ആകാശമിഠായി' ഉയർന്നു
Advertisement
Open in App
Home
Video
Impact Shorts
Web Stories