അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ ബുധനാഴ്ച രാവിലെയോടെ മരണപ്പെട്ടിരുന്നു. ഭാര്യ വിഷ്ണുപ്രിയ രാത്രി 9.30 ഓടെ മരിച്ചു.
Also Read- മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അട്ടപ്പാടിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകവെയാണ് അപകടം. കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധന്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടെയും ഏക മകനായ അഖിൽ ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമാണ്.
advertisement
Also Read- തിരുവനന്തപുരത്ത് മരപ്പണിക്കിടെ ഡിസ്ക് ബ്ലേഡ് ഉപകരണം പൊട്ടി തൊഴിലാളി മരിച്ചു
അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് രാത്രി ഒന്‍പതരയോടെ വിഷ്ണുപ്രിയയും മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.