തിരുവനന്തപുരത്ത് മരപ്പണിക്കിടെ ഡിസ്ക് ബ്ലേഡ് ഉപകരണം പൊട്ടി തൊഴിലാളി മരിച്ചു

Last Updated:

ഫ്രെയിമുകൾ യോജിപ്പിച്ച ശേഷം മിനുസപ്പെടുതുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്

തിരുവനന്തപുരം: ആശാരി പണിക്കിടെ കട്ടർ മെഷീന്റെ ഡിസ്ക് ബ്ലേഡ് പൊട്ടി ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. വെള്ളനാട് മാലിക്കോണം നികുഞ്ജന ഭവനിൽ രാധാകൃഷ്ണൻ(41) ആണ് മരിച്ചത്. വെള്ളനാട് ചന്തക്ക് സമീപത്തെ വീട്ടിൽ പണിക്കിടെയായിരുന്നു അപകടം.
ഫ്രെയിമുകൾ യോജിപ്പിച്ച ശേഷം മിനുസപ്പെടുതുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്. അപകടം പറ്റിയ ഉടനെ രാധാകൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Also Read- തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി; കൂട്ടിലാക്കാൻ ശ്രമം
തുടയിൽ പ്രധാന രക്തക്കുഴൽ മുറിഞ്ഞു അമിത രക്ത സ്രാവം ഉണ്ടായതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
നീതുവാണ് ഭാര്യ. ഒമ്പത് വയസ്സുകാരി നികുഞ്ജന മകളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് മരപ്പണിക്കിടെ ഡിസ്ക് ബ്ലേഡ് ഉപകരണം പൊട്ടി തൊഴിലാളി മരിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement