മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അട്ടപ്പാടിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Last Updated:

ഉടനെ തന്നെ അ​ഗളി സാമൂഹിക ആരോ​ഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്: അട്ടപ്പാടിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൂണ്ടകുളം ഊരിലെ സജിത – വിനോദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉറക്കി കിടത്തിയ കുഞ്ഞിന് രാവിലെ അബോധാവസ്ഥയിലായിരുന്നു. ഉടനെ തന്നെ അ​ഗളി സാമൂഹിക ആരോ​ഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഉറക്കുന്നതിനു മുൻപു കുഞ്ഞിനു ചുമയ്ക്കുള്ള മരുന്ന് നൽകിയിരുന്നു. ഇതിൻരെ ഫലമാണോ മരണത്തിന് കാരണം എന്നും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. ആനക്കല്ല് ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥി ഹെവൻ രാജേഷ് (4) ആണ് മരിച്ചത്. ആനക്കല്ല് പുരയിടം രാജേഷ് – ജയമോൾ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അട്ടപ്പാടിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement