കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് (മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, വോട്ടർ ബോധവത്കരണവും വിദ്യാഭ്യാസവും വിഭാഗം), ഡോ. നിജീഷ് ആനന്ദ് (മികച്ച ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ), കുന്ദമംഗലം ബി.എൽ.ഒ. കെ രാജേഷ് (മികച്ച ബൂത്ത് ലെവൽ ഓഫീസർ), കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് (മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് - രണ്ടാം സ്ഥാനം), സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥി പി ജി ആകാശ് (മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് അംബാസഡർ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
advertisement
ജില്ലയിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച നൂതന ഇടപെടലുകൾക്കും കോളേജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ (ELC) മുഖേന നടപ്പാക്കിയ സ്വീപ് (SVEEP) പ്രവർത്തനങ്ങൾക്കുമാണ് സംസ്ഥാന അവാർഡുകൾ ലഭിച്ചത്.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, ജില്ലയിലെ 80 ഓളം കോളേജുകളിലെ ഇ.എൽ.സി. ക്ലബ്ബുകൾ, ഇ.എൽ.സി./എൻ.എസ്.എസ്. അധ്യാപക കോഓഡിനേറ്റർമാർ, 4000ത്തിൽ പരം വിദ്യാർത്ഥി വോളൻ്റിയർമാർ, ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി.) ഇൻ്റേൺസ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് പുരസ്കാര നേട്ടത്തിനർഹമാക്കിയത്.
