ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ മഹോത്സവത്തില്‍ പങ്കടുക്കുന്നവർ പുസ്തകം വാങ്ങി അക്ഷരോന്നതി ലൈബ്രറി ഷെല്‍ഫില്‍ സൂക്ഷിക്കുന്ന പരിപാടിയാണ് ബില്‍ഡ് എ ലൈബ്രറി. ഉന്നതികളില്‍ ലൈബ്രറി സ്ഥാപിച്ച്, വായിക്കുവാന്‍ പ്രേരിപ്പിക്കുകയും പുസ്തകങ്ങളിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം വെച്ചാണ് ബില്‍ഡ് എ ലൈബ്രറി ആരംഭിച്ചത്. കെ.എൽ.എഫിലെത്തുന്നവർക്ക് പുസ്തകങ്ങള്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്യുവാന്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി രവികുമാര്‍ അധ്യക്ഷനായി. ഇൻ്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, സൂപ്രണ്ടുമാരായ യു കെ രാജന്‍, വിജയന്‍ മുളേളാറ, ടി രഞ്ജിനി, ആര്‍.ജി.എസ്.എ. ജില്ലാ പ്രോജക്ട് മാനേജർ എം എസ് വിഷ്ണു, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് എക്സ്പെർട്ട് വി കെ അഞ്ജന തുടങ്ങിയവർ സംസാരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 26, 2026 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കെ.എൽ.എഫിലെ 'ബിൽഡ് എ ലൈബ്രറി': ലക്ഷ്യം പട്ടികവർഗ്ഗ മേഖലകളിൽ വായനാശീലം വളർത്തൽ
