TRENDING:

ഭരണരംഗത്തെ പാഠങ്ങൾ ഇനി വിരൽത്തുമ്പിൽ; കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് പുതിയ വെബ്‌സൈറ്റ്

Last Updated:

ജില്ലാതലത്തിൽ ഭരണ നിർവഹണ രംഗത്ത് യുവജനങ്ങൾക്ക് അവസരം ഒരുക്കുന്ന ദേശീയ തലത്തിലെ തന്നെ ആദ്യ ഇൻ്റേൺഷിപ്പ് പ്രോഗ്രാമാണ് കോഴിക്കോട് കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്ത് വർഷം പിന്നിട്ട ജില്ലാ കലക്ടറുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാമിൻ്റെ വെബ്‌സൈറ്റ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശനം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ എ.ഡി.എം. മുഹമ്മദ് റഫീഖ്, സബ് കലക്ടര്‍ ഗൗതം രാജ്, അസി. കളക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഡി.സി.ഐ.പി. പ്രോഗ്രാം മാനേജർ ഡോ. നിജീഷ് ആനന്ദ്, ഐ.പി.എം. ആൻഡ് ഡി.സി.ഐ.പി. മുൻ ഡയറക്ടർ മെൻ്റർ ഡോ. സുരേഷ് കുമാർ, ഡെപ്യൂട്ടി കളക്ടർമാരായ സി ബിജു, ഗോപിക ഉദയൻ, എം രേഖ, എൻ.ഐ.എ.ആർ.സി. ഡയറക്ടർ മുഹമ്മദ് യൂനുസ്, ഡോ. റോഷൻ ബിജ്ലി, സീനിയർ ഫിനാൻസ് ഓഫീസർ കെ പി മനോജൻ, ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹൻ, ജില്ലാ പട്ടിക വർഗ ഓഫീസർ ആർ സിന്ധു, ഡോൺ ലില്ലിക്കുട്ടി തോമസ്, അന്ന ജയിംസ് എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ബാച്ചുകളിലെ ഇൻ്റേൺഷിപ്പ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
വെബ്‌സൈറ്റ് പ്രകാശനം
വെബ്‌സൈറ്റ് പ്രകാശനം
advertisement

ജില്ലാതലത്തിൽ ഭരണ നിർവഹണ രംഗത്ത് യുവജനങ്ങൾക്ക് അവസരം ഒരുക്കുന്ന ദേശീയ തലത്തിലെ തന്നെ ആദ്യ ഇൻ്റേൺഷിപ്പ് പ്രോഗ്രാമാണ് കോഴിക്കോട് കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഡി.സി.ഐ.പി. പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതാണ് പുതുതായി ലോഞ്ച് ചെയ്ത വെബ്സൈറ്റ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഭരണരംഗത്തെ പാഠങ്ങൾ ഇനി വിരൽത്തുമ്പിൽ; കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് പുതിയ വെബ്‌സൈറ്റ്
Advertisement
Open in App
Home
Video
Impact Shorts
Web Stories