മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്ററായി ഡോ. നിജീഷ് ആനന്ദ്, മികച്ച ബൂത്ത് ലെവല്‍ ഓഫീസറായി കെ. രാജേഷ് (കുന്ദമംഗലം), മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബ് അംബാസഡറായി സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥി പി.ജി. ആകാശ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബുകളില്‍ രണ്ടാം സ്ഥാനം സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കരസ്ഥമാക്കി.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ കോളേജുകളിലെ ഇ.എല്‍.സി. ക്ലബുകള്‍, ഇ.എല്‍.സി. അധ്യാപക കോഓഡിനേറ്റര്‍മാര്‍, വിദ്യാര്‍ഥി വോളൻ്റിയര്‍മാര്‍, ജില്ലാ കലക്ടറുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാം ഇൻ്റേണ്‍സ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വോട്ടര്‍ ബോധവത്കരണത്തിലും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിലും നടത്തിയ നൂതന ഇടപെടലുകളാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്.
advertisement
