കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ ജെൻഡർ ഡിപിഎം നിഷിദ സൈബൂനി, കൊയിലാണ്ടി മുനിസിപ്പാലിറ്റി കുടുംബശ്രീ നോർത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൺ ആരിഫ, പയ്യോളി സിഡിഎസ് മെമ്പർ രമിന എന്നിവർ സംസാരിച്ചു.
കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ 'രംഗശ്രീ'യിലെ അംഗങ്ങളാണ് സ്ത്രീശാക്തീകരണവും ലിംഗാവബോധവും പ്രമേയമാക്കി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമായി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ലിംഗവിവേചനത്തിനെതിരെയും സമൂഹത്തെ ഉണർത്തുന്ന പരിപാടികളാണ് അരങ്ങേറിയത്. വൈകുന്നേരം താമരശ്ശേരി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങോടെ കലാജാഥ സമാപിച്ചു. സി.ഡി.എസ്. അംഗങ്ങൾ, കമ്യുണിറ്റി കൗൺസിലർമാർ, സ്നേഹിതാ പ്രവർത്തകർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്തു.
advertisement
