ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ നടത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ സംവിധാനമാണ് സുവിധ ആപ്പ്. ഈ ആപ്പ് പ്രധാനമായും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളുമാണ് ഉപയോഗിക്കുക.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സുവിധ ആപ്പിൻ്റെ പ്രധാന ലക്ഷ്യം. ഒരു റാലി, പൊതുയോഗം, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാൻ പോലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ശബ്ദ സംവിധാനത്തിന് അനുമതി തുടങ്ങിയ നിരവധി അനുമതികൾ ആവശ്യമാണ്. മുൻകാലങ്ങളിൽ ഈ അനുമതികൾ ലഭിക്കാൻ വിവിധ ഓഫീസുകളെ സമീപിക്കണമായിരുന്നു. എന്നാൽ സുവിധ ആപ്പ് ആരംഭിച്ചതോടെ എല്ലാ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ തന്നെ ലഭ്യമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Mar 20, 2026 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; 'സി-വിജിൽ' ആപ്പിലൂടെ നടപടി 60 മിനിറ്റിനുള്ളിൽ
