എന്നാല്‍ ഡോക്ടർമാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേനയെത്തി പ്രത്യേക ഫ്‌ളക്സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുക്കുകയായിരുന്നു.
Also Read-കുഞ്ഞുമായി യുവതി ട്രെയിനിന് മുന്നിൽ ചാടിയ സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്
കുടുങ്ങിയത് ചെറിയ മോതിരമായതിനാൽ ജനനേന്ദ്രിയം വീർത്ത് വലുതായ നിലയിലായിരുന്നു. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Also Read-ഡ്രൈവിംഗ് അറിയാത്ത അതിഥിത്തൊഴിലാളി ഓടിച്ച ടാറിങ് ജീപ്പ് നിയന്ത്രണം വിട്ട് പുഴയിൽ പതിച്ചു
advertisement
വെള്ളമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ ഫൈസി, ഫയര്‍മാന്‍ നിഖില്‍ മല്ലിശ്ശേരി, എം.ടി. റഷീദ്, ചാസിന്‍ ചന്ദ്രൻ, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാളിയായി.