കുഞ്ഞുമായി യുവതി ട്രെയിനിന് മുന്നിൽ ചാടിയ സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഭാര്യ ജീവനൊടുക്കിയത് തന്‍റെ സഹോദരങ്ങളുടെ പീഡനത്തെ തുടർന്നാണെന്നാണ് കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് ആരോപിക്കുന്നത്
കോഴിക്കോട്: യുവതി കൈക്കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ ആരോപണവുമായി ഭർത്താവ് പൊലീസിന് മൊഴി നൽകി. ഭാര്യ ജീവനൊടുക്കിയത് തന്‍റെ സഹോദരങ്ങളുടെ പീഡനത്തെ തുടർന്നാണെന്നാണ് കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ നവംബർ 30നാണ് കൊയിലാണ്ടി കൊല്ലംവളപ്പിൽ പ്രബിത ഒമ്പത് മാസം പ്രായമുള്ള മകൾ അനുഷികയുമായി ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. യുവതി ട്രെയിൻ തട്ടി മരിച്ചുവെന്നായിരുന്നു ആദ്യം ലഭ്യമായ റിപ്പോർട്ട്. എന്നാൽ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് യുവതിയുടെ ഭർത്താവ് സ്വന്തം വീട്ടുകാർക്കെതിരെ പൊലീസിൽ മൊഴി നൽകിയത്.
advertisement
ഭര്‍ത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചാണ് പ്രബിതയെ സുരേഷിന്‍റെ സഹോദരങ്ങൾ നിരന്തരം ഭീഷമിപ്പെടുത്തിയിരുന്നത്. പ്രബിതയുടെ മൂത്ത മകളും ഇക്കാര്യം ആരോപിക്കുന്നുണ്ട്. പല ദിവസങ്ങളിൽ പ്രബിതയ്ക്കെതിരെ ഇവർ ഭീഷണി മുഴക്കിയിരുന്നതായാണ് ആരോപണം. പ്രബിതയുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടു നാട്ടുകാര്‍ ആക്‌ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2022 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുഞ്ഞുമായി യുവതി ട്രെയിനിന് മുന്നിൽ ചാടിയ സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്