• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്രൈവിംഗ് അറിയാത്ത അതിഥിത്തൊഴിലാളി ഓടിച്ച ടാറിങ് ജീപ്പ് നിയന്ത്രണം വിട്ട് പുഴയിൽ പതിച്ചു

ഡ്രൈവിംഗ് അറിയാത്ത അതിഥിത്തൊഴിലാളി ഓടിച്ച ടാറിങ് ജീപ്പ് നിയന്ത്രണം വിട്ട് പുഴയിൽ പതിച്ചു

പൂർണമായി മുങ്ങിത്താഴ്ന്ന ജീപ്പിൽ നിന്ന് പുറത്തിറങ്ങി നീന്തിയാണ് സ്റ്റീഫൻ രക്ഷപ്പെട്ടത്.

  • Share this:

    ഇടുക്കി: അതിഥിത്തൊഴിലാളി ഓടിച്ച ടാറിങ് ജീപ്പ് നിയന്ത്രണം വിട്ട് പുഴയിൽ പതിച്ചു. ഉടമയറിയാതെ അതിഥിത്തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് കല്ലാർ പുഴയിലേക്ക് പതിക്കുകയായിരുന്നു. . ഇന്നലെ രാവിലെ കല്ലാർ ബഥനിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.ഒഡിഷ സ്വദേശി സ്റ്റീഫനാണ് ജീപ്പ് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കല്ലാർ പുഴയിലേക്ക് മറിഞ്ഞത്.

    അപകടത്തിൽ അതിഥിത്തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. പൂർണമായി മുങ്ങിത്താഴ്ന്ന ജീപ്പിൽ നിന്ന് പുറത്തിറങ്ങി നീന്തിയാണ് സ്റ്റീഫൻ രക്ഷപ്പെട്ടത്. പ്രദേശത്തെ റോഡിന്റെ ടാറിങ് ജോലികൾക്കായാണ് സ്റ്റീഫൻ എത്തിയത്. റോഡ് കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ടാർ കൊണ്ടുപോകുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്.

    Also Read-കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പാമ്പ്; അന്വേഷണത്തിന് ഉത്തരവ്

    മഴ മൂലം ഇന്നലെ ജോലി ഒഴിവാക്കാൻ കരാറുകാരൻ തീരുമാനിച്ചു. സമീപത്തെ മുറിയിൽ താമസിക്കുന്ന ജീപ്പ് ഡ്രൈവറെ താക്കോൽ ഏൽപിക്കാനായി സ്റ്റീഫനു നൽകി. എന്നാൽ ടാർ ജീപ്പ് ഓടിക്കണമെന്ന ആഗ്രഹത്താൽ കല്ലാർ – താന്നിമൂട് റോഡിലൂടെ ജീപ്പെടുത്തു. ഒരു കിലോമീറ്റർ കഴിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങാനായി ജീപ്പ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.

    പുഴയിലേക്ക് മറിഞ്ഞതോടെ സ്റ്റീഫൻ തന്നെ വിവരങ്ങൾ തൊഴിൽ ഉടമയെ അറിയിച്ചു. വെള്ളത്തിൽ മുങ്ങിപ്പോയ ജീപ്പ് മണ്ണുമാന്തി യന്ത്രം എത്തിച്ച് ടാറിങ് ജോലിക്കെത്തിയ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പുറത്ത് എത്തിച്ചത്.

    Published by:Jayesh Krishnan
    First published: