സംഘപരിവാറിന്റെ ആളുകളെ മാത്രം വെച്ചു പോകുന്നുവെങ്കിൽ ഞങ്ങൾക്ക് വിമർശിക്കാം. അവരിൽ കൊള്ളാവുന്നവരുണ്ടെങ്കിൽ അതിനെ ഞങ്ങൾ എതിർക്കുന്നില്ല. കോൺഗ്രസിനകത്ത് എല്ലാവരേയും വെക്കാൻ ഞങ്ങൾക്കാവില്ല. വെക്കാൻ പറ്റുന്ന ഒരുപാട് ആളുകളുണ്ട്. അവരെ തീരുമാനിക്കുമ്പോൾ ഞങ്ങൾക്ക് സന്തോഷമാണ്.
ഒരു അക്കാദമീഷ്യന്റെ യോഗ്യത മാനിച്ചു കൊണ്ട് ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിനു വിമർശിക്കണം? സംഘപരിവാരിൽ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം. ഇതിൽ രാഷ്ട്രീയം തിരിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല. നിയമനത്തിൽ ഉൾപ്പെട്ടവർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരാണോ എന്നാണ് ഞങ്ങൾ പരിശോധിക്കുന്നത്. യോഗ്യതയില്ലാത്തവരാണെന്ന് തോന്നിയാൽ അതിനെതിരെ ശബ്ദിക്കും. ഇത് ഞങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്, ഇതിനായി ഒരു ടീമിനെ ഏൽപ്പിച്ചിട്ടുണ്ട്. അവർ യോഗ്യതയില്ലാത്തവരാണെങ്കിൽ പേരെടുത്ത് പറഞ്ഞ് വിമർശിക്കും.
advertisement
സംഘപരിവാറും ജനാധിപത്യത്തിലെ ഒരു പാർട്ടിയാണെന്നും സുധാകരൻ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സുധാകരന്റെ മറുപടി.
അതേസമയം, കേരളത്തിലെ സർവകലാശാലകളുടെ സെനറ്റുകളിലേക്ക് ആർ എസ് എസുകാരെ തിരുകി കയറ്റിയ ഗവർണ്ണറുടെ നടപടിയെ അനുകൂലിക്കുന്ന കെ.സുധാകരന്റെ പ്രസ്താവന കോൺഗ്രസ്സ്- ബി ജെ പി രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു.
സംസ്ഥാനത്ത് ഒരു വർഷമായുള്ള 9 സർവകലാശാലാ വൈസ് ചാൻസലർമാരുടെ ഒഴിവ് ഉടൻ നികത്തണം എന്ന ഹർജിയിൽ നോട്ടീസ്
കേരളത്തിലെ കോൺഗ്രസ് ആർഎസ്എസ്സിന് വിടുപണി ചെയ്യുകയാണ്. ഗവർണ്ണറുടെ നോമിനികൾ സംഘപരിവാർ ആയതു കൊണ്ട് മാത്രം എതിർക്കില്ല എന്നു പറയുന്ന സുധാകരൻ ആർ എസ്സ് എസ്സിന്റെ പിൻവാതിൽ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുകയാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ദേശീയ തലത്തിലെ കോൺഗ്രസ്സിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടു പോലും തമസ്കരിച്ചു കൊണ്ടാണ് കെ സുധാകരൻ മുന്നോട്ട് പോകുന്നത്. ഗവർണറുടെ തീരുമാനങ്ങൾ എന്തുതന്നെയായാലും എതിർക്കില്ല എന്ന് കൂടി പറഞ്ഞ കെപിസിസി അധ്യക്ഷൻ കേരളത്തിലെ കോൺഗ്രസ്സും ആർ എസ്സ്എസ്സും തമ്മിലുള്ള അവിശുന്ധ രാഷ്ട്രീയ സഖ്യം പരസ്യമാക്കിയിരിക്കുകയാണ്.
ഇത് കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ടെന്നും സഖ്യ കക്ഷിയായ മുസ്ലീംലീഗിനും ഇതേ നിലപാടാണോ എന്ന് അറിയേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
രാഷ്ട്രീയ ദുരന്തമായ സുധാകരന്റെ ഈ സംഘപരിവാർ അനുകൂല നിലപാടിന് മതേതര കേരളം മറുപടി പറയുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.