കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ SFI ബാനര്‍ ഉടന്‍ നീക്കണം; 'പ്രതിച്ഛായ നശിപ്പിക്കുന്നു'വെന്ന് വൈസ് ചാന്‍സലര്‍
- Published by:Arun krishna
- news18-malayalam
Last Updated:
സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന ബാനർ അഴിച്ചുമാറ്റാന്‍ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കേരള സർവകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിന് കുറുകെ എസ്എഫ്ഐ കെട്ടിയ ബാനർ നീക്കം ചെയ്യാൻ നിർദ്ദേശം. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന ബാനർ അഴിച്ചുമാറ്റാന്‍ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
സര്‍വകലാശാല ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ബാനര്‍ പ്രദര്‍ശനം തുടരുന്നതെന്ന് വി.സി. ചൂണ്ടിക്കാട്ടി.
Also Read - 'യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ' ഗവർണർക്ക് എതിരെയുള്ള കേരള വർമ കോളേജ് എസ്എഫ്ഐ ബാനർ വൈറൽ
'ഹിറ്റ്ലര്‍ തോറ്റു മുസോളിനി തോറ്റു സര്‍ സിപിയും തോറ്റുമടങ്ങി എന്നിട്ടാണോ ആരിഫ് ഖാന്‍' എന്ന ബാനറാണ് എസ്എഫ്ഐ കേരള സര്‍വകലാശാലയില്‍ ഉയര്‍ത്തിയത്.
advertisement
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിന് പിന്നാലെ കേരളത്തിലെ എല്ലാ കലാലയങ്ങളിലും എസ്എഫ്ഐ ബാനറുകള്‍ ഉയര്‍ത്തിയിരുന്നു. തിങ്കളാഴ്ചയാണ് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്. ചൊവ്വാഴ്ച തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വി.സിയുടെ ശ്രദ്ധയില്‍പ്പെട്ടതും തുടര്‍ന്ന് ബാനര്‍ മാറ്റാനുള്ള നിര്‍ദ്ദേശം രജിസ്ട്രാര്‍ക്കു നല്‍കിയതും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 19, 2023 8:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ SFI ബാനര്‍ ഉടന്‍ നീക്കണം; 'പ്രതിച്ഛായ നശിപ്പിക്കുന്നു'വെന്ന് വൈസ് ചാന്‍സലര്‍