സംസ്ഥാനത്ത് ഒരു വർഷമായുള്ള 9 സർവകലാശാലാ വൈസ് ചാൻസലർമാരുടെ ഒഴിവ് ഉടൻ നികത്തണം എന്ന ഹർജിയിൽ നോട്ടീസ്

Last Updated:

കേരള,  എംജി, കുസാറ്റ്, കണ്ണൂർ, കെ.റ്റി.യു, മലയാളം, അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്.

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: കേരളത്തിലെ ഒമ്പത് സർവകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ചാൻസലർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. കഴിഞ്ഞ ഒരു വർഷമായി കേരളത്തിലെ ഒമ്പത് സർവകലാശാലകളിൽ വിസിമാരെ നിയമിക്കാത്തതു മൂലം സർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. കേരള,  എംജി, കുസാറ്റ്, കണ്ണൂർ, കെ.റ്റി.യു, മലയാളം, അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്.
ചാൻസലർ, ചീഫ് ജസ്റ്റിസ്, കേരള സർക്കാർ, യുജിസി, എ. ഐ.സി. ടി.ഇ, ബാർ കൗൺസിൽ,എല്ലാ യൂണിവേഴ്സിറ്റി രജിസ്ട്രാർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ: മേരി ജോർജ്ജാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. ഹർജി തുടർ വാദത്തിനായി ജനുവരി 11ന് മാറ്റി.
advertisement
സേർച്ച്‌ കമ്മിറ്റി രൂപീകരിക്കുവാനുള്ള അധികാരം സർക്കാരിനാണെന്നും, ചാൻസിലർക്ക് അല്ലെന്നുമുള്ള അഡ്വ:ജനറൽ ഗോപാലകൃഷ്ണക്കുറുപ്പിന്റെ വാദം കോടതി റെക്കോർഡ് ചെയ്തു. എന്നാൽ സുപ്രീംകോടതി വിധിപ്രകാരം വിസി മാ രുടെ നിയമനത്തിൽ സർക്കാരിന് ഇ ടപെടാൻ അധികാരമില്ലെന്നും നിയമന അധികാരിയായ ചാൻസലർ ആണ് കമ്മിറ്റി രൂപീകരിക്കേണ്ടതെന്നും ഹർജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി.
കെറ്റിയു നിയമ പ്രകാരം ആറുമാസത്തിൽ കൂടുതൽ താൽക്കാലിക വിസിക്ക് ചുമതല നൽകാൻ പാടില്ല എന്ന് വ്യവസ്ഥ ഉള്ളപ്പോൾ കെ ടി യു വിൽ ഒരു വർഷമായി താൽക്കാലിക വിസി തുടരുകയാണ്. കേരളയിലും കെടിയുവിലും വിസിമാരെ നിയമിക്കുവാനുള്ള നടപടി കൈക്കൊള്ളാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരേയും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല.
advertisement
സർവ്വകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കാൻ സർവ്വകലാശാലകൾ തയ്യാറാകാത്തതാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നത്. നിരവധി തവണ രാജ്ഭവൻ യൂണിവേഴ്സിറ്റി പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് അയച്ച കത്തുകൾ അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ യുജിസി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വിസി നിയമനങ്ങൾ നടത്താൻ ചാൻസിലർമാരായ ഗവർണർക്കും, ചീഫ് ജസ്റ്റിസിനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് ഒരു വർഷമായുള്ള 9 സർവകലാശാലാ വൈസ് ചാൻസലർമാരുടെ ഒഴിവ് ഉടൻ നികത്തണം എന്ന ഹർജിയിൽ നോട്ടീസ്
Next Article
advertisement
പുരുഷന്മാരെ  തേടി വിദേശ വനിതകള്‍ ഇന്ത്യയിലേക്ക്; ലഡാക്കിലെ പ്രഗ്നന്‍സി ടൂറിസത്തിന് പിന്നിലെന്ത്‌?
പുരുഷന്മാരെ തേടി വിദേശ വനിതകള്‍ ഇന്ത്യയിലേക്ക്; ലഡാക്കിലെ പ്രഗ്നന്‍സി ടൂറിസത്തിന് പിന്നിലെന്ത്‌? 
  • ജര്‍മ്മനിയും യൂറോപ്പും നിന്നുള്ള വനിതകള്‍ പ്രഗ്നന്‍സി ടൂറിസത്തിനായി ലഡാക്കിലേക്ക് എത്തുന്നു.

  • ബ്രോക്പ പുരുഷന്മാരില്‍ നിന്ന് കുട്ടികളെ ഗര്‍ഭം ധരിച്ച് ശുദ്ധമായ ആര്യന്‍ വംശപരമ്പര അവകാശപ്പെടുന്നു.

  • പ്രഗ്നന്‍സി ടൂറിസം ബിസിനസ്സാക്കി മാറ്റിയതിലൂടെ ബ്രോക്പ പുരുഷന്മാര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകുന്നു.

View All
advertisement