ഡാമില്ലാതെ ജലവൈദ്യുതി
ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ആശയം കേരളത്തിൽ ഇത് ആദ്യമാണ്. 10,000 കിലോമീറ്ററോളം ദൈർഘ്യമുള്ള ജലസേചന കനാലുകൾ കേരളത്തിൽ ഉണ്ട്. ഈ കനാലുകളുടെ വിവിധ ഇടങ്ങളിൽ ഇത്തരം ടർബൈനുകൾ കറക്കിയാൽ വൈദ്യുതി ഉത്പാദിപ്പിക്കാം. ജലസേചന കനാലുകൾക്കു പുറമേ പവർഹൗസുകൾ നിന്നും പെൻസ്റ്റോക്ക് വഴി പുറത്തേക്ക് കളയുന്ന വെള്ളത്തിലും ഇത് സ്ഥാപിക്കാം. വെള്ളം തടഞ്ഞു നിർത്തേണ്ട ആവശ്യം ഇല്ലാത്തതിനാൽ ഡാമുകളുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ല. ജലം ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്താത്ത തരത്തിലാവും സ്ഥാപിക്കുക.
advertisement
150 മെഗാവാട്ട് ഉൽപ്പാദനം
ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെ 150 മെഗാവാട്ട് അധികം ഉല്പാദനം സാധ്യമാണ് എന്നാണ് പ്രതീക്ഷ. ഉപഭോഗ വൈദ്യുതിയുടെ ബഹുഭൂരിപക്ഷതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത്തരം ആശയങ്ങൾ വലിയ നേട്ടമാണ്. ആതിരപ്പള്ളി പോലെ വൻകിട പദ്ധതികൾ തർക്കത്തിൽ കുടുങ്ങുമ്പോൾ ഒട്ടുമേ തന്നെ പാരിസ്ഥിതിക ആഘാതം ഇല്ലാത്ത ഇത്തരം പദ്ധതികൾക്ക് കൂടുതൽ പ്രസക്തിയുണ്ട്.
You may also like:ഫസൽ വധക്കേസിലെ തുടരന്വേഷണം; കുടുംബാംഗങ്ങൾക്കിടയിൽ വ്യത്യസ്ത നിലപാട്
വെള്ളം ലഭ്യതയിൽ ആശങ്ക
നൂതന ആശയം ആണെങ്കിലും വെല്ലുവിളി ഉയർത്തുന്ന ഒരു ഘടകമുണ്ട്, ജലത്തിൻറെ ലഭ്യത. കനാലുകളിലൂടെ എല്ലാ സമയത്തും വെള്ളമൊഴുക്ക് ഉണ്ടാവാറില്ല. ഇത്തരം സമയങ്ങളിൽ ഉൽപാദനം നടക്കില്ല. കനാലുകളിൽ സ്ഥാപിക്കുന്ന പദ്ധതിക്ക് സമീപം വൈദ്യുതി പ്രസരണ ഗ്രിഡ് ലൈനുകൾ ഉണ്ടായിരിക്കണം എന്നതാണ് അടുത്ത വെല്ലുവിളി.
You may also like:കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തിൽ ആനക്കുട്ടികളെ ബാധിച്ച് അതിതീവ്ര വൈറസ്
താൽപര്യപത്രം ക്ഷണിച്ചു
വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രത്യേക താൽപര്യം എടുത്താണ് പുതിയ ആശയം ചർച്ചയാകുന്നത്. മുൻ ജലസേചന വകുപ്പ് മന്ത്രി ആണെന്നതും അതും ഇത്തരമൊരു ആശയം ആദ്യം മുന്നോട്ടുവയ്ക്കുന്നത്തിന് കാരണമായി. കേരള എനർജി മാനേജ്മെൻറ് സെൻറർ തമിഴ്നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ സമാനമായ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഈ പരിചയം കേരളത്തിൽ മുതൽക്കൂട്ടാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത് . ഇതിനായി നിക്ഷേപകരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സ്റ്റാർട്ടപ്പ് സംരംഭങ്ങളെയും പുതിയ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ആകും എന്നാണ് പ്രതീക്ഷ. ജലലഭ്യത ഉള്ള ഇടങ്ങളിൽ 30മീറ്റർ അകലത്തിൽ ഇത്തരം ടർബൈനുകൾ സ്ഥാപിച്ച് വൈദ്യുതി ഉണ്ടാക്കാം.
മലമ്പുഴയിൽ ആദ്യം
പുതിയ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഇത് നടപ്പിലാക്കി കാണിക്കണം. മലമ്പുഴയിലെ ജലസേചന കനാലിൽ ആണ് പദ്ധതി ആദ്യം ഒരുങ്ങുന്നത് . സംസ്ഥാനത്തെ സാധ്യതയുള്ള മറ്റിടങ്ങളിൽ എല്ലാം പദ്ധതി പരീക്ഷിക്കാം. ഇതിൻറെ ഭാഗമായി ജലസേചന മന്ത്രി റോഷി അഗസ്റ്റിനും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി യുമായി പലവട്ടം ചർച്ച നടത്തി.
