കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തിൽ ആനക്കുട്ടികളെ ബാധിച്ച് അതിതീവ്ര വൈറസ്

Last Updated:

കുട്ടിയാനകളിൽ വൈറസ് ബാധിച്ചാൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് രക്ഷപ്പെടാൻ സാധ്യത

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തിലെ വൈറസ് ബാധ അതീവ ഗുരുതരമെന്ന് വിദഗ്ധർ. കുട്ടിയാനകളിൽ വൈറസ് ബാധിച്ചാൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് രക്ഷപ്പെടാൻ സാധ്യത. രോഗം സ്ഥിരീകരിച്ച മൂന്നു കുട്ടിയാനകള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
മനുഷ്യനിൽ ചിക്കൻപോക്സ് ഉണ്ടാക്കുന്ന ഹെര്‍പ്പിസ് എന്ന വൈറസിന് സമാനമായ വൈറസാണ് കുട്ടിയാനകളെയും ബാധിച്ചത്. ആനകളിൽ ആന്തരികാവയവങ്ങളിലെ രക്തസ്രാവത്തിന് ഹെര്‍പ്പിസ് കാരണമാകും. മുതിർന്ന ആനകളെ വൈറസ് ബാധിച്ചാലും കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. എന്നാൽ 10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ ഒന്ന് മുതൽ രണ്ട് ദിവസത്തിനിടെ മരണം സംഭവിച്ചേക്കും.
രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ വൈറസ് ബാധ നേരത്തെ കണ്ടെത്തി ചികിത്സിക്കുകായാണ് ഏക മാർഗ്ഗം. വൈറസ് സ്ഥിരീകരിച്ച കുട്ടിയാനകളെ മറ്റ് ആനകളുമായി സമ്പർക്കത്തിൽ വരാതെ മാറ്റണം. എന്നാൽ ഇത് കുട്ടിയാനകൾക്ക് മാനസിക സമ്മർദ്ദത്തിനും കാരണമായേക്കാമെന്ന് പാലോട് സെന്റർ ഫോർ വൈൽഡ് സയൻസിലെ പത്തോളജിസ്റ്റ് ഡോക്ടർ നന്ദകുമാർ പറഞ്ഞു
advertisement
തിരുവനന്തപുരം പാലോട് ലാബിൽ തന്നെയാണ് പരിശോധന നടത്തുന്നത്. ആനകളിൽ നിന്ന് പക്ഷേ സ്രവം ശേഖരിക്കുക വലിയ ബുദ്ധിമുട്ടാണ്. തുമ്പിക്കൈയിലൂടെ ഒരു പ്രത്യേകതരം ദ്രാവകം കടത്തിവിട്ട് വേണം സ്രവം എടുക്കാൻ. വലിയ ആനകളിൽ ഇത്തരത്തിൽ സ്രവം എടുത്ത് പരിശോധിക്കുക ശ്രമകരമാണെന്നും വിദഗ്ധർ പറയുന്നു.
മനുഷ്യനെ ബാധിക്കില്ലെങ്കിലും വൈറസ് വാഹകര്‍ ആകാനുള്ള സാധ്യത ഉണ്ട്. ആനകളല്ലാതെ മറ്റ് മൃഗങ്ങളിലും വൈറസ് ബാധ സാധാരണ കാണാറില്ല. കോട്ടൂരിൽ അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ആനപരിപാലന കേന്ദ്രത്തിൽ ഇരുപത്തിനാലുമണിക്കൂറും ചികിത്സ നൽകാനായി ഉണ്ട്.
advertisement
വൈറസ് സ്ഥിരീകരിച്ച മൂന്നു കുട്ടിയാനകളെ രക്ഷിക്കാനുള്ള ശ്രമാണ് നടത്തുന്നത്. രണ്ട് കുട്ടിയാനകളുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. മറ്റ് ആനകളെ പ്രത്യേക സ്ഥലത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.  വൈറസ് രോഗമുക്തിനേടിയ അര്‍ജുന്‍ എന്ന കുട്ടിയാന നെഗറ്റീവായി ഇരുപത്തിനാലു മണിക്കൂറിനകമാണ് ചരിഞ്ഞത്.
ഒരാഴ്ച മുമ്പ് ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞു. 2020 നവംബറിൽ ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷം ശ്രദ്ധ നേടിയിരുന്നു. കേക്ക് മുറിച്ചായിരുന്നു ശ്രീക്കുട്ടിയുടെ പിറന്നാൾ വേള.
ശ്രീക്കുട്ടി ചരിഞ്ഞപ്പോള്‍ മറ്റ് ആനകളെയും പരിശോധിച്ചിരുന്നു. നാല് ആനകള്‍ പോസിറ്റീവായി. ഇക്കൂട്ടത്തില്‍ അര്‍ജുന്‍ 24 മണിക്കൂര്‍മുമ്പ് പരിശോധിച്ചപ്പോള്‍ നെഗറ്റീവായതാണ്. എന്നിട്ടും ആന ചരിഞ്ഞതാണ് വനം വകുപ്പിന്റെ ആശങ്ക.
advertisement
Summary: A rare viral attack is affecting baby elephants in Kottur Elephant Rehabilitation Centre. Two tuskers have already succumbed to the rare disease affected by Herpes virus, a cause for chickenpox in humans. The virus may lead to internal bleeding in the animals
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തിൽ ആനക്കുട്ടികളെ ബാധിച്ച് അതിതീവ്ര വൈറസ്
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement