TRENDING:

KSRTC Relay Bus| ദീർഘദൂര യാത്രയ്ക്ക് ഇനി KSRTC റിലെ ബസ്; സർവീസ് തിരുവനന്തപുരം-തൃശൂർ റൂട്ടിൽ

Last Updated:

ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലം, കൊല്ലത്ത് നിന്ന് ആലപ്പുഴ, ആലപ്പുഴ നിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്ക് എന്ന രീതിയിലാണ് സർവ്വീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ദീർഘദൂര യാത്രയ്ക്കായി റിലേ ബസ് സംവിധാനവുമായി കെഎസ്ആർടിസി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കെഎസ്ആർടിസി റിലെ ബസുകൾ ആരംഭിച്ചത്. രാവിലെ 9 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി  ശ്രീ എ.കെ. ശശീന്ദ്രൻ ആദ്യ റിലെ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
advertisement

നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാർക്ക് വേണ്ടി റിലെ ബസ് സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെയാണ് കെ.എസ്.ആർ.ടി.സി "റിലേ സർവ്വീസുകൾ" ആദ്യഘട്ടത്തിൽ ആരംഭിച്ചത്.

ദീർഘദൂര യാത്രികരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് റിലെ സർവ്വീസുകൾ ആരംഭിച്ചത്. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലം, കൊല്ലത്ത് നിന്ന് ആലപ്പുഴ, ആലപ്പുഴ നിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്ക് എന്ന രീതിയിലാണ് സർവ്വീസ്. ഇതേ ക്രമത്തിൽ തിരിച്ചും സർവ്വീസ് നടത്തും.

advertisement

TRENDING:'ഇറക്കുമതി പ്രശ്നമല്ല; പക്ഷേ ഗണപതി വിഗ്രഹം എന്തിന് ചൈനയിൽനിന്ന്? നിർമല സീതാരാമൻ [NEWS]Viral video | പട്ടിക്കറിയില്ലല്ലോ ഷൂട്ടിങ്ങാണെന്ന്? വീഡിയോ ചെയ്യുന്നതിനിടയിൽ ടിക്ടോക്ക് താരത്തെ പട്ടി കടിച്ചു [NEWS]Ration for Elephants|ആന റേഷൻ വാങ്ങിയിട്ടെന്ത് കാട്ടാനാ? എന്തായാലും നാട്ടാനകളുടെ റേഷൻ വിതരണം തുടങ്ങി [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാത്രി 9 മണിയോടു കൂടി സർവീസ് അവസാനിപ്പിക്കും. സമയക്രമം പാലിക്കാനായി ഉച്ചവരെയുള്ള സർവ്വീസുകൾ തൃശ്ശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന രീതിയിലാണ് സർവ്വീസ്. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC Relay Bus| ദീർഘദൂര യാത്രയ്ക്ക് ഇനി KSRTC റിലെ ബസ്; സർവീസ് തിരുവനന്തപുരം-തൃശൂർ റൂട്ടിൽ
Open in App
Home
Video
Impact Shorts
Web Stories