രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ താത്‌കാലിക കണ്ടക്ടർ സുരേഷ് ബാബുവിനെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്. പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ച രാത്രിയിൽ തൃശ്ശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിലായരുന്നു സംഭവം. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്ത് ഇറങ്ങണമെന്നായിരുന്നു വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടത്. എന്നാൽ കണ്ടക്ടർ ഇവരെ അവിടെയിറക്കാതെ ചാലക്കുടി ബസ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
advertisement
രാത്രിയിൽ വനിതായാത്രികർ അവർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ഇറക്കണമെന്ന ഉത്തരവ് കണ്ടക്ടർ ലംഘിച്ചതായി വിജിലൻസ് കണ്ടെത്തിയതിനെതുടർന്നാണ് നടപടി.
