advertisement
Also Read- കശ്മീർ പരാമർശം; കെ ടി ജലീലിന്റെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച് യുവമോർച്ച
കാശ്മീരിനെ പറ്റി പറഞ്ഞു തുടങ്ങിയ ജലീൽ പക്ഷേ വിവാദ പോസ്റ്റിനെ പറ്റിയോ അതിന്റെ ഉള്ളടക്ക വിഷയത്തെ പറ്റിയോ ഒന്നും പറഞ്ഞില്ല. പാകിസ്ഥാനിലേക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തവരോട് മുൻപ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞ കാര്യം ആണ് പറയാൻ ഉള്ളതെന്ന് ജലീൽ പറഞ്ഞു. " വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് ബ്രിട്ടീഷുകാർ പറഞ്ഞു മാപ്പ് എഴുതി നൽകിയാൽ മതി, ഇനിയുള്ള കാലം കുടുംബവുമായി മക്കത്ത് പോയി താമസിക്കാം എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, മക്ക എനിക്ക് ഇഷ്ടമുള്ള സ്ഥലം തന്നെ ആണ്. പക്ഷേ ഇപ്പോൾ അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ച് വീഴുന്നത് ആണ്. ഇതു തന്നെയാണ് എവിടേക്കെങ്കിലും പോകാൻ ടിക്കറ്റ് എടുത്ത് കൊടുക്കുന്നവരോട് പറയാൻ ഉള്ളത്".
Also Read- ഷാജഹാൻ കൊലക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു
മതത്തിന്റെ പേരിൽ രൂപം കൊണ്ട് പാകിസ്ഥാൻ വിഭജിക്കപ്പെട്ടതും ഗാന്ധി വധവും എല്ലാം ജലീൽ വേദിയിൽ വിശദമായി പ്രസംഗിച്ചു. " ഒരു മതം, ഒരു ഭാഷാ, ഒരു സംസ്കാരം ഉള്ളവർക്ക് മാത്രമേ ഒരു രാഷ്ട്രം ആകാൻ പറ്റൂ എന്ന് പരിഹസിച്ച ബ്രിട്ടീഷുകാരനോട് 75 കൊല്ലമായി ഉത്തരം പറഞ്ഞു കൊണ്ടേയിരിക്കുകയാണ് നമ്മൾ. ഒരു മതം മാത്രം എന്ന് പറയുന്നവർ പാകിസ്ഥാനിലേക് നോക്കണം. ഒരു മതം തന്നെ ഭൂരിപക്ഷം ആയിട്ടും പാകിസ്ഥാൻ വിഭജിക്കപ്പെട്ടു. മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പ് ആണത്".
മലപ്പുറത്ത്എം സ്വരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മന്ത്രി വി അബ്ദുറഹ്മാൻ, പി ശ്രീരാമകൃഷ്ണൻ, ഇ എൻ മോഹൻദാസ് കെപി രാമനുണ്ണി, നിലമ്പൂർ ആയിഷ തുടങ്ങിയവർ പങ്കെടുത്തു.