TRENDING:

'യോഗിയുടേയും മോദിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല': കുഞ്ഞാലിക്കുട്ടി

Last Updated:

ലീഗിനെതിരെ ശ്രീധരൻപിള്ള നടത്തിയ പരാമര്‍ശങ്ങളെ പുച്ഛിച്ചു തള്ളുന്നു എന്ന് കുഞ്ഞാലിക്കുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മുസ്ലീം ലീഗിനെതിരായ നരേന്ദ്രമോദിയുടെ വിമർശനങ്ങൾക്ക് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. യോഗിയുടേയും മോദിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല. ലീഗിനെതിരെ ശ്രീധരൻപിള്ള നടത്തിയ പരാമര്‍ശങ്ങളെ പുച്ഛിച്ചു തള്ളുന്നു എന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
advertisement

വർഗ്ഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയുടെ ശ്രമം കേരളത്തിൽ വിലപ്പോവില്ല. വിവാദ പ്രസ്താവനകൾ അവർക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also read: 'സർക്കാർ സ്വീകരിച്ചത് ശബരിമലയെ സംരക്ഷിക്കുന്ന നിലപാട്': പിണറായി വിജയൻ

കോൺഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‍നാട്ടിലെ തേനിയിൽ നടന്ന പ്രചാരണറാലിക്കിടെ വിമര്‍ശിച്ചിരുന്നു. വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യോഗിയുടേയും മോദിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല': കുഞ്ഞാലിക്കുട്ടി