'സർക്കാർ സ്വീകരിച്ചത് ശബരിമലയെ സംരക്ഷിക്കുന്ന നിലപാട്': പിണറായി വിജയൻ
Last Updated:
സംഘപരിവാർ സംഘടനകൾ ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് ശ്രമിച്ചതെന്ന് പിണറായി
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പലരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സംരക്ഷണത്തിനൊപ്പമാണ് സര്‍ക്കാര്‍. ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ പത്തനംതിട്ടയിലെ പ്രചരണ യോഗങ്ങളിൽ ശബരിമല ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ സംഘപരിവാർ സംഘടനകൾ ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് ശ്രമിച്ചതെന്ന് പിണറായി പറഞ്ഞു. ശബരിമലയില്‍ കാണിക്കയിടരുതെന്ന് പറഞ്ഞതാരാണ് ? സ്ത്രീകളെ അക്രമിച്ചതാരാണ്? ഇതിന്റെ എല്ലാം പിന്നില്‍ സംഘപരിവാറായിരുന്നു. ശബരിമല ഉത്സവം തകര്‍ക്കാനായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. എന്നാല്‍ സംഘപരിവാറിന്റെ അജണ്ട പൊളിഞ്ഞുവെന്നും പിണറായി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം മുടക്കാന്‍ ചിലര്‍ ശ്രമം നടത്തിയപ്പോള്‍ സര്‍ക്കാര്‍ അത് തടഞ്ഞു. ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സര്‍ക്കാര്‍ നല്‍കി. നാടിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമലയെന്നും എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 14, 2019 9:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സർക്കാർ സ്വീകരിച്ചത് ശബരിമലയെ സംരക്ഷിക്കുന്ന നിലപാട്': പിണറായി വിജയൻ


