TRENDING:

'പദവി ചോദിച്ചു വാങ്ങിയതല്ല; സംസ്ഥാനത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കും'; കെ വി തോമസ്

Last Updated:

വികസനകാര്യത്തിൽ പിണറായി വിജയൻ ഒരുപാട് മുന്നോട്ട് പോയെന്ന് കെ.വി.തോമസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് കെ.വി.തോമസ്. കേരളത്തിന്‌റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതാണ് കെ-റെയിലിന് പിന്തുണ നല്‍കിയതെന്ന് കെ വി തോമസ് വ്യക്തമാക്കി.
advertisement

വികസനകാര്യത്തിൽ പിണറായി വിജയൻ ഒരുപാട് മുന്നോട്ട് പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയടക്കമുള്ളവരോട് ബന്ധമുണ്ടെന്നും ഇത് കേരളത്തിന്റെ വികസനപ്രവർത്തനത്തിനായി ഉപയോഗിക്കുമെന്നും കെവി തോമസ് പറഞ്ഞു.

Also Read-കെ വി തോമസ് കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി

തന്നെ പുറന്തള്ളിയത് കോണ്‍ഗ്രസാണെന്നും പത്തു പേരെ വെച്ച് ഗ്രൂപ്പ് ഉണ്ടാക്കാൻ നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നത്. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പദവി ചോദിച്ചു വാങ്ങിയതല്ല; സംസ്ഥാനത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കും'; കെ വി തോമസ്
Open in App
Home
Video
Impact Shorts
Web Stories