TRENDING:

KV Thomas | 'എന്നെ പുറത്താക്കാൻ ലക്ഷ്യമിടുന്നു'; കെ സുധാകരന്‍റെ സാമ്പത്തികം അന്വേഷിക്കണമെന്ന് കെ വി തോമസ്

Last Updated:

തന്‍റെയും കെ സുധാകരന്‍റെയും സാമ്പത്തികം അന്വേഷിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു. 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ചിലർ ലക്ഷ്യമിടുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് (Congress) നേതാവ് കെ.വി തോമസ് (K V Thomas). തന്നെ പുറത്താക്കാൻ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സംഘടിത ശ്രമമാണ് നടക്കുന്നതെന്നും ഒരുപാട് നാളായി തുടരുന്നതാണ് ഇതെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിനെ ബലഹീനമാക്കാനാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ശ്രമമെന്നും കെ വി തോമസ് ആരോപിച്ചു.
കെ.വി തോമസ്
കെ.വി തോമസ്
advertisement

സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു. തന്നേക്കാൾ പ്രായമുള്ളവർ ഉയർന്ന സ്ഥാനങ്ങളിൽ ഇപ്പോഴും ഇരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെയും കെ സുധാകരന്‍റെയും സാമ്പത്തികം അന്വേഷിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു. 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ പുറത്താക്കാന്‍ കെ.സുധാകരന് അജണ്ടയുണ്ടെന്നും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്യുന്നതെന്നും കെ.വി തോമസ് ആരോപിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെയും ശവമഞ്ചവുമായി പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപടിയുണ്ടായില്ല. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ല. ഇത് ശരിയായ കാര്യമല്ലെന്നും കെ.വി തോമസ് പറഞ്ഞു.

advertisement

പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ കെ.വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കെപിസിസി നേതൃത്വം രംഗത്ത് എത്തിയിരുന്നു. കെ സുധാകരനും വി.ഡി സതീശനും അടക്കമുള്ള പ്രധാന നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് തനിക്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കിയെന്നും കെ.വി തോമസ് പറഞ്ഞു. ആദ്യം മെയിലില്‍ മറുപടി നല്‍കി. ഇന്ന് അത് തപാല്‍ ആയും അയച്ചിട്ടുണ്ട്. നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

സിപിഎം സെമിനാറിൽ പങ്കെടുത്തതിന് കെ.വി.തോമസ് AICC നേതൃത്വത്തിന് വിശദീകരണം നൽകി

കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം (CPM)വേദിയിൽ പങ്കെടുത്ത സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് എ ഐ സി സി ക്ക് (AICC)മറുപടി നൽകി. ഇ മെയിൽ മാർഗമാണ് കെ വി തോമസ് വിശദീകരണം നൽകിയത്. ഇന്ന് രേഖാമൂലം മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം പാര്‍ട്ടി കോൺ​ഗ്രസില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെകുറിച്ചാണ് കോൺ​ഗ്രസ് നേതാവ്   കെ വി  തോമസ് എ. ഐ. സി. സി. ക്ക് വിശദീകരണം നല‍്കിയത്.  പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍  നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് നേരത്തെ എ. ഐ. സി. സി തോമസിനോട് ആവശ്യപെട്ടിരുന്നു. ഇന്ന് വൈകിട്ട് ഇ മെയില്‍ മുഖേനയാണ് കെ വി തോമസ് മറുപടി നല്‍കിയത്.

advertisement

Also Read-വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറിയെന്ന് ഡി രാജയും ആനി രാജയും പറഞ്ഞത് ശരി: വിഡി സതീശൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ദേശിയ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കണേണ്ടതില്ലെന്നുമാണ് മറുപടിയിലുള്ളത്. തനിക്ക് അച്ചടക്ക സമിതി മുൻപാകെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കുവാൻ അവസരം വേണമെന്നും വിശദീകരണ കത്തിൽ ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ്  രാഷ്ട്രീയ കാര്യസമിതിയോഗത്തിലേക്ക് കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KV Thomas | 'എന്നെ പുറത്താക്കാൻ ലക്ഷ്യമിടുന്നു'; കെ സുധാകരന്‍റെ സാമ്പത്തികം അന്വേഷിക്കണമെന്ന് കെ വി തോമസ്
Open in App
Home
Video
Impact Shorts
Web Stories